ADVERTISEMENT

ഒരു വർഷത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഒരു വർഷ കാലത്തോളം വ്യാഴം, ശനി, രാഹു, കേതു എവിടെ സ്ഥിതി ചെയ്യുന്നു എന്നു നോക്കിയാണ് സാമാന്യ ഫലപ്രവചനം നടത്തുക (മറ്റു ഗ്രഹങ്ങളുടെ ചാരഫലവും വ്യക്തികൾക്ക് അനുഭവപ്പെടുമെങ്കിലും അവയുടെ ഫലം മാസഫലങ്ങളിലെ വിവരിക്കുകയുള്ളൂ) ഇതിന്റെ കൂടെ ജാതകാൽ ഉള്ള ഗ്രഹസ്ഥിതി ബലവും ഭാവഅംശകാദി ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് ഒരു ജാതകന്റെ യഥാർഥ ഫലം നിർണയം നടത്തേണ്ടത്.  

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): വർഷത്തിന്റെ ആദ്യപകുതി ഭാഗ്യാനുഭവങ്ങൾ വർധിക്കും. ധനപരമായി നല്ല ഉയർച്ച ഉണ്ടാകും. ഭാഗ്യവും ഈശ്വരാധീനവും തൊഴിൽ നേട്ടമുണ്ടാകുവാൻ സഹായകമാവും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. ആദ്യ പകുതിക്കു ശേഷം എല്ലാ കാര്യങ്ങളും വിചാരിച്ചതു പോലെ നടക്കില്ല. സമഗ്രമെന്ന് തോന്നുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. ദൈവാധീനം വർധിപ്പിക്കണം. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കരുത്. ശത്രുക്കളെ കരുതിയിരിക്കുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): വർഷത്തിന്റെ ആദ്യ പകുതി അത്ര ഗുണമല്ല. മാനസിക സമ്മർദം ഒഴിവാക്കാനുള്ള വഴികൾ സ്വയം കണ്ടെത്തണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം തീർച്ചയായും കൈക്കൊള്ളണം. കരാറു ജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. ചെലവിനങ്ങൾക്ക് നിർബന്ധ നിയന്ത്രണം ഏർപ്പെടുത്തുക. ആദ്യപകുതിക്കു ശേഷം ഗുണാനുഭവങ്ങൾ വർധിക്കും. ആഗ്രഹിച്ച ജോലി സ്വന്തമാക്കും. ഗൃഹമാറ്റത്തിന് ധൃതി കൂട്ടും. വിദ്യാർഥികൾക്ക് ഉന്നത വിജയം വരിക്കാൻ കഴിയും. ധനപരമായി നല്ല ഉയർച്ച ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4): എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. രക്തസമ്മർദാധിക്യത്താൽ മുൻകോപം വർധിക്കുന്നത് നിയന്ത്രിക്കണം. പ്രതിസന്ധികൾ കഠിന പ്രയത്നത്തിലൂടെ തരണം ചെയ്യാൻ കഴിയും. അവ്യക്തതയോടു കൂടിയ പണമിടപാടിൽ നിന്നും പിൻമാറുക. തൊഴിൽ രംഗങ്ങളിൽ പ്രകടമായ മാറ്റം അനുഭവപ്പെടുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. കൂടുതൽ പ്രവർത്തിച്ച് സ്വല്‍പം അനുഭവഫലങ്ങൾ ഉണ്ടാവാനാണ് ഈ വർഷം യോഗം. ഉന്നതരുമായി സൗഹൃദ ബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉത്ഭവിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം): വർഷത്തിന്റെ ആദ്യ പകുതി സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കാൻ അവസരമുണ്ടാകും. ശ്രമകരമായ പ്രവർത്തനം വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. ആദ്യ പകുതിക്കു ശേഷം ഗുണഫലം കുറയും. ഉപകാരം ചെയ്തു കൊടുത്ത ചിലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. വിദ്യാർഥികൾക്ക് അലസത വർധിക്കും. വിഭാവനം ചെയ്ത പദ്ധതികൾക്ക് കാലതാമസം നേരിടും. ആധ്യാത്മിക ആത്മീയ പ്രഭാക്ഷണങ്ങൾ ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിനെ ഉണർത്തും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): വർഷത്തിന്റെ ആദ്യ പകുതി അത്ര ശുഭമല്ല. സാമ്പത്തിക ചെലവുകൾ വർധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ ഉണ്ടാകും. വ്യാപാര രംഗത്ത് ലാഭമുണ്ടാക്കാൻ കഠിന പ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം നന്നല്ല. മറ്റുള്ളവർക്ക് വേണ്ടി ജാമ്യം നിൽക്കുന്നതും മധ്യസ്ഥത വഹിക്കുന്നതും ഒഴിവാക്കണം. ആദ്യ പകുതിക്കു ശേഷം കാര്യങ്ങൾ പലതും മെച്ചപ്പെടും. തടസ്സപ്പെട്ട കാര്യങ്ങൾ പലതും നടന്നു കിട്ടും. വിവാഹം നടക്കും. ഗൃഹനിർമാണത്തിന് അനുകൂല സാഹചര്യം. ആത്മീയ കാര്യങ്ങളിൽ താല്‍പര്യം വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): വർഷത്തിന്റെ ആദ്യ പകുതിയിൽ കൂടുതൽ ഗുണാധിക്യം പ്രതീക്ഷിക്കാം. ഭൂമി വാങ്ങാനോ വീട് വയ്ക്കുവാനോ അവസരമുണ്ടാകും. ഔദ്യാഗിക രംഗത്ത് നേട്ടം. കർമപദ്ധതികൾ പൂർത്തിയാക്കി സാമ്പത്തിക നേട്ടം കൈവരും. മത്സര പരീക്ഷയിൽ വിജയം. സന്താനങ്ങൾക്ക് ഗുണാനുഭവം ഇവയും അനുയോജ്യമായ വിവാഹബന്ധം കൈവരുകയും ചെയ്യും. ആദ്യ പകുതിക്കു ശേഷം ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാം. വിദ്യാർഥികൾ പഠനത്തിൽ അശ്രദ്ധ ഒഴിവാക്കണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) ആദ്യ പകുതി വളരെ ശ്രദ്ധയോടെ വർത്തിക്കണം. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശത്രുക്കൾ വർധിക്കും. രോഗങ്ങളെ അവഗണിക്കരുത്. സുഹൃദ് ബന്ധങ്ങൾ വർധിക്കുമെങ്കിലും നിലവിലുള്ള സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം. ആദ്യ പകുതിക്കു ശേഷം ധനാഗമം വർധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് നിലനിന്ന തടസ്സങ്ങൾ ഒഴിവാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാകും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ആദ്യ പകുതി കർമരംഗം പുഷ്ടിപ്പെടും. വിവാഹവിഷയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതായി വരും. സന്താനങ്ങളുടെ കാര്യത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. ആദ്യ പകുതിക്കു ശേഷം കാര്യങ്ങൾ അത്ര ശുഭമായിരിക്കില്ല. തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ അനാവശ്യ സംശയങ്ങൾ ഭാര്യാഭർത്താക്കൻമാർ പരസ്പരം ഒഴിവാക്കണം. ഭൂമിയുടെ ക്രയവിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് തടസ്സമുണ്ടാകാം. ഈശ്വര പ്രാർഥന നന്നായി ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ആദ്യ പകുതി അവസരങ്ങൾ വിനിയോഗിക്കാൻ അഹോരാത്രം പ്രവർത്തനവും സുഹൃത് സഹായവും വേണ്ടി വരും. ദാമ്പത്യ ഐക്യതയ്ക്ക് ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടി വരും. നിശ്ചയിച്ചുറപ്പിച്ച പ്രണയ ബന്ധത്തിന് അകൽച്ച വരാൻ സാധ്യത. പ്രായാധിക്യമുള്ളവരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാവും. ആദ്യ പകുതിക്കു ശേഷം ഗുണാനുഭവങ്ങൾ വന്നു തുടങ്ങും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. അർധമനസ്സോടു കൂടി ഏറ്റെടുത്ത തൊഴിൽ മേഖലകൾ പൂർണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഈ വർഷം ശരാശരിഫലം പ്രതീക്ഷിക്കാം. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഫലം അനുകൂലമാണ്. ചില സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയം. കടബാധ്യതകൾ കൊടുത്തു തീർക്കും. ആദ്യ പകുതിക്കു ശേഷം സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടാകും. ശത്രു ശല്യം കരുതിയിരിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കരുത്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4): വർഷത്തിന്റെ ആദ്യ പകുതി അത്ര ഗുണകരമല്ല. തൊഴിൽപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. യാത്രാവേളയിൽ ക്ലേശങ്ങൾക്കിടയുള്ളതിനാൽ സൂക്ഷിക്കണം. വിദ്യാർഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാം. ആദ്യ പകുതിക്കു ശേഷം എല്ലാ കാര്യങ്ങളും അനുകൂലമായി വരും. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരും.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): ഈ വർഷം എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ആവശ്യമാണ്. എല്ലാ മേഖലകളിലും ആത്മനിയന്ത്രണം വേണം. അമിതാവേശം നിയന്ത്രിക്കണം. സാമ്പത്തിക ചെലവുകൾ വർധിക്കും. ദുർവാശി കുടുംബ കലഹങ്ങൾക്ക് കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കുവാൻ നോക്കണം. വാഹനം, യന്ത്രങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടെ ചെയ്യണം. ലളിതമായ ജീവിതശൈലി അവലംബിക്കുന്നതു വഴി മനസ്സമാധാനമുണ്ടാകും. വിനയം, ക്ഷമ തുടങ്ങിയവ സർവവിധത്തിലുള്ള ആദരവിനും വഴിയൊരുക്കും.


ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

Yearly Star Prediction by Prabhaseena C P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com