ADVERTISEMENT

മകയിരം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:വർഷങ്ങൾക്കു ശേഷം മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കും. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും. പൊതുവേ സു ഖദുഃഖമിശ്രമായ ഫലങ്ങളാണ് ഈ മാസം അനുഭവപ്പെടുക. അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലതു മറന്നുപോകും. വീഴ്ചകൾ ഉണ്ടാകാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടിവരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നു പിന്മാറുകയാണു നല്ലത്.

കന്നി:വൈജഞാനികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കു പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. വിമർശനങ്ങളെ അതിജീവിക്കാൻ കഴിയും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. പുതിയ സംരംഭങ്ങൾക്കു പണം മുടക്കുന്നത് അഭികാമ്യമല്ല. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരആരാധനകളാൽ സാധിക്കും.

തുലാം:സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത കൂടും. ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദേശം സ്വീകരിക്കുകയാവും നല്ലത്. സൌമ്യസമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങൾക്ക് മധ്യസ്ഥത വേണ്ടിവരും. തൊഴിൽമേഖലകളിൽ സമ്മർദങ്ങളും പ്രതികൂലസാഹചര്യങ്ങളും അതിജീവിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും.

വൃശ്ചികം:പ്രണയബന്ധം സഫലമാകും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിച്ച് സർവകാര്യവിജയം നേടും. സുരക്ഷിതമായ ഗൃഹത്തിലേക്കു മാറിത്താമസിക്കും.

ധനു:കൈവിട്ടുപോകുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചു വാങ്ങുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. ശിരോ–നാഡീ രോഗപീഡകൾക്ക് ചികിത്സ വേണ്ടിവരും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടുകൂടി ശമ്പളവർദ്ധനയോടെ ലഭിക്കും.

മകരം:വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നു നിരുപാധികം പിന്മാറും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും. വർഷങ്ങളായി അധഃപതി ച്ചുകിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്കു പുനർജീവൻ നൽകാൻ സാധിക്കും. സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ കൂടും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

കുംഭം:അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. വ്യാപാര–വ്യവസായ–വിപണനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.

മീനം: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വാഹനം മാറ്റി വാങ്ങുവാനിടവരും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാൻ അവസരമുണ്ടാകും. അന്യദേശത്തു വസിക്കുന്നവർക്ക് മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും.

മേടം:ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. മനസ്സംതൃപ്തിയോടു കൂടി ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിടവരും. കുടുംബാംഗങ്ങളുടെ ആ വശ്യങ്ങൾ നിർവഹിക്കുന്നതിൽ കൃതാർഥതയുണ്ടാകും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.

ഇടവം:സെമിനാറിലും മറ്റും അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അന്യദേശത്ത് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. പൂർവികസ്വത്തിൽ വീടു നിർമിച്ചു താമസിക്കും.

മിഥുനം:അനുചിതപ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ഉൾപ്രേരണയും ആത്മാർഥസുഹൃത്തിന്റെ നിർബന്ധവും ഉണ്ടാകും. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. ശുഭാപ്തിവിശ്വാസത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി കൈവരും. സസൂക്ഷ്മം പ്രവർത്തിക്കാൻ സന്നദ്ധനാകും. വ്യവസ്ഥകൾ പാലിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും.

കർക്കടകം:വാഹനം മാറ്റിവാങ്ങുവാനുള്ള തീരുമാനം മാറ്റിവയ്ക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുട ക്കരുത്. ഈശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ കഴിയും.

English Summary:

1200 Yearly Prediction for Birth Star Makayiram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com