അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം
Mail This Article
അശ്വതി : ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക. പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനമുണ്ടാകും.
ഭരണി : കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം . കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും.
കാർത്തിക : ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്ക് സാധ്യത. ഉത്തരവാദിത്തം വർധിക്കും. പണമിടപാടുകളിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.
രോഹിണി: വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.
മകയിരം: പ്രശ്നപരിഹാരത്തിനായി സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. പൊതു പരിപാടികളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും.
തിരുവാതിര: ദീർഘദൂര യാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദർശനം നടത്തും.
പുണർതം: രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. കോപം ശീലം നിയന്ത്രിച്ചു നിർത്തണം. അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും. ബാങ്കുകളിൽ നിന്ന് ലോൺ പാസായിക്കിട്ടും.
പൂയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി വർധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങൾക്ക് ഉന്നത സ്ഥാനലബ്ധി.
ആയില്യം: സഹോദരങ്ങൾക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാര വിജയം നേടും.മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർ അധിക ശ്രദ്ധ പുലർത്തുക . ചെറിയ പരിക്ക് , വാഹനത്തിന് അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് സാദ്ധ്യത.
മകം : സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും.
പൂരം: കാര്യ പ്രതിബന്ധം ,അനാരോഗ്യം, വിദേശസഞ്ചാര കാര്യത്തിൽ വിഘ്നം . തൊഴിൽരംഗത്ത് അരിഷ്ടതകൾ. ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും.
ഉത്രം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അൽപം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ താൽപര്യം വർധിക്കും . വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. ദീർഘ യാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല.
അത്തം: പ്രവർത്തന മേഖലയിൽ അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും. എങ്കിലും അനുകൂലമായി നിലനിന്നിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും . സർക്കാർ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. വിവാഹ ആലോചനകളിൽ തീരുമാനം.
ചിത്തിര: മത്സാപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം. തൊഴിൽപരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ചോതി: നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് ജനസമ്മിതി.
വിശാഖം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും . സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയിൽ നിന്നു ധനലാഭത്തിനു സാധ്യത.
അനിഴം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ മികച്ച പ്രകടനം, തൊഴിൽ ലാഭം എന്നിവയുണ്ടാകും. സൗന്ദര്യവർധക വസ്തുക്കൾക്കായി പണം മുടക്കും. മനസ്സ് അലഞ്ഞുതിരിയുന്ന അനുഭവമായുണ്ടാകും . രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും.
തൃക്കേട്ട: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം. കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം.
മൂലം: ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യപ്രാപ്തി , മറ്റുള്ളവരുമായി കലഹങ്ങൾക്ക് സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക.
പൂരാടം: തടസ്സങ്ങൾ മാറി അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാദ്ധ്യതയുള്ള വാരമാണ് . ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക . യാത്രകൾ കൂടുതലായി വേണ്ടിവരും.
ഉത്രാടം : വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യർ ഇടപെടുന്നതു മൂലം കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ .
തിരുവോണം: തൊഴിലന്വേഷകർക്ക് അനുകൂല ഫലം, മറ്റുള്ളവർ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും.
അവിട്ടം: കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത .അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. യാത്രകൾക്കിടയ്ക്കു ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത. തൊഴിൽപരമായും വരം നന്നല്ല.
ചതയം: ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവർക്കോ ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ബന്ധുക്കൾ മുഖേനയും നേട്ടങ്ങൾക്കു സാദ്ധ്യത.
പൂരുരുട്ടാതി : യാത്രകൾ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും. ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും . മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം.
ഉത്രട്ടാതി : മാനസിക നിരാശ മാറും. ധനപരമായ വിഷമതകൾ ശമിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം .
രേവതി: സ്വഗൃഹം വെടിഞ്ഞു നിൽക്കുവാൻ സാധിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.