ADVERTISEMENT

വിശാഖം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:സന്തോഷമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. കൂടുതൽ വലിയ വീടു വാങ്ങി താമസിച്ചുതുടങ്ങും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും.

കന്നി:മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വാഹനം മാറ്റിവാങ്ങും. പുതിയ ഭരണസംവിധാനം പ്രയോജനകരമാകുംവിധത്തിൽ അനുഭവത്തിൽ വന്നുചേരും. ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂട്ടും.

തുലാം:തൊഴിൽമേഖലകളിൽ പുരോഗതിയും ഐശ്വര്യവും അനുഭവപ്പെടും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. വിദേശയാത്രയ്ക്കു പുറപ്പെടും. പ്രായത്തിലുപരി പക്വതയോടുകൂടിയ സമീപനം മൂലം സൽക്കീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും.

വൃശ്ചികം:ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരു ക്കും. പരമപ്രധാനമായ കാര്യങ്ങൾ തനതായ അർഥമൂല്യങ്ങളോടുകൂടി ചെയ്തുതീർ ക്കുന്നതിനാൽ ആശ്വാസവും ആത്മവിശ്വാസവും ഉണ്ടാകും. നേടിയെടുത്ത സൗഭാഗ്യത്തിനു നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. സഹോദരങ്ങളും സുഹൃത്തുക്കളും വിപരീതമായിത്തീരുന്നതിനാൽ മനോവിഷമം ഉണ്ടാകും.

ധനു:പുനഃപരീക്ഷയിൽ വിജയശതമാനം വർധിച്ചതിനാൽ വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. നിഷ്ഠകൾ പാലിക്കുന്നതുവഴി രക്ഷിതാക്കളിൽ നി ന്ന് അനുമോദനങ്ങൾ വന്നുചേരും. മേലധികാരിസ്ഥാനം ലഭിക്കുന്നതിനും ആലോചിച്ചു പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനും അവസരമുണ്ടാകും. ദേഹസംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അനന്തരാവകാശികൾക്ക് പൂർവികസ്വത്ത് ഭാഗം വച്ചുനൽകുവാൻ തയാറാകും.

മകരം:സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. കൂട്ടുകെട്ടുകളിൽ നിന്നു മക്കളെ രക്ഷിക്കുവാൻ സാധിക്കും. വർഷങ്ങളായി നിലനിന്നിരുന്ന തൊ ഴിൽപരമായ അനിശ്ചിതാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. വ്യവഹാര വിജയത്താൽ അർഹമായ പൂർവികസ്വത്ത് ലഭിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം.

കുംഭം:യുക്തിയുക്തവും സത്യസന്ധവുമായ സമീപനം എതിർപ്പുകളെ അതിജീവിക്കുവാൻ ഉപകരിക്കും. സകലജീവജാലങ്ങൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന ആശയത്തോടുകൂടിയ പ്രവർത്തനശൈലി മൂലം ആദരിക്കപ്പെടും.  കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്ക വണ്ണം ഉദ്യോഗക്കയറ്റമുണ്ടാകും. അസൂയാ–മദ–മാത്സര്യങ്ങൾ ഒഴിവാക്കി സമചിത്തതയോടു കൂടിയ സമീപനം സ്വീകരിക്കും.

മീനം:അനുരഞ്ജനം സാധ്യമാകും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. പ്രവൃത്തിയിലുള്ള നിഷ്കർഷയും ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. എല്ലാവരോടും വശ്യമായ രീതിയിലുള്ള പ്രവർത്തനശൈലിയിൽ പുത്രനെക്കുറിച്ച് അഭിമാനം തോന്നും.

മേടം:വിജ്ഞാനികളുടെ വചനങ്ങൾ പലപ്പോഴും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സഹായകമാകും. ജീവിതഘട്ടങ്ങൾ അതിജീവിക്കുവാനുള്ള ആത്മധൈര്യവും ആർജവവും ഉണ്ടാകും. ആത്മവിശ്വാസത്തോടു കൂടി പുതിയ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തനതലത്തിൽ കൊണ്ടുവരും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവ്വഹണശക്തിയും കൂടും. പുതിയ വ്യാപാരവ്യവസായങ്ങൾ തുടങ്ങും.

ഇടവം:സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമയോചിതമായ ഇടപെടലുകൾ മൂലം സർവകാര്യവിജയം നേടും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. വിജയ സാധ്യതകളെ വിലയിരുത്തി കർമമണ്ഡലങ്ങൾക്കു മാറ്റം വരുത്തും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. പ്രായാധിക്യമുള്ളവരുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുവാൻ അവസരമുണ്ടാകും.

മിഥുനം:ഈശ്വരാർപ്പിതമായി ലാഭേച്ഛ കൂടാതെ ചെയ്യുന്ന പ്രവർത്തനങ്ങൾ മൂലം ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സാധിക്കും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. വർഷങ്ങൾക്കുശേഷം പൂർവിക തറവാട്ടിൽ താമ സിക്കാൻ അവസരമുണ്ടാകും. വിശേഷപ്പെട്ട ദേവാലയദർശനം സാധ്യമാകും. നേർന്നുകിടപ്പുള്ള വഴിപാടുകൾ നടത്താൻ കഴിയും.

കർക്കടകം:വിശിഷ്ടവസ്തുക്കൾ സമ്മാനമായി ലഭിക്കും. ഈശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും സന്താനസൗഭാഗ്യത്തിനു സാധ്യതയുണ്ട്. അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കുന്നതു വഴി മിച്ചം വയ്ക്കുവാൻ സാധിക്കും. ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com