ADVERTISEMENT

മേടക്കൂർ: (അശ്വതി, ഭരണി, കാർത്തിക 1/4): ധനപരമായ അനുഭവഗുണങ്ങൾ ഉണ്ടാകും. സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയവിക്രയം വഴി കടങ്ങൾ വീട്ടുവാൻ സാധിക്കും. തൊഴിൽ രഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയ ബന്ധങ്ങൾ മൊട്ടിടും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും. 

ഇടവക്കൂർ (കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2):ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും. വാക്കുറപ്പിച്ച ഭൂമി വിൽപ്പന വഴി നേട്ടങ്ങൾ ഉണ്ടാകും. സഹോദരർ, സഹപ്രവർത്തകർ എന്നിവരിൽ നിന്ന് സഹായം ലഭിക്കുക വഴി കാര്യങ്ങൾ സാധിക്കും. രോഗ ദുരിതത്തിൽക്കഴിഞ്ഞവർക്ക്  ആശ്വാസം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാവുന്ന കാലമാണ്. ചെറിയ പരിശ്രമം കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. പുതിയ തൊഴിൽ മേഖലകളിൽ എത്തിപ്പെടും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് വിദേശത്തു തന്നെ പുതിയ ജോലികൾ ലഭിക്കാം. 

കർക്കടകക്കൂർ (പുണർതം 1/ 4, പൂയം, ആയില്യം): സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപ്പന, ഏജൻസി ജോലികളിൽ നിന്നും ധനപുഷ്ടി കൈവരിക്കും. അമിതവ്യയം ഉണ്ടാകുന്ന മാസമാണ്. ആരോഗ്യപരമായി അനുകൂലകാലമായിരിക്കും. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് വിടുതൽ നേടും. ഗൃഹ നിർമ്മാണം സാദ്ധ്യമാകുന്ന കാലമാണ്. ഭൂമിയിൽ നിന്നുള്ള ആദായവും പ്രതീക്ഷിക്കാം. കുടുംബ ത്തിൽ മംഗള കർമ്മങ്ങൾ നടക്കും. സന്താനങ്ങൾക്ക് അഭ്യുന്നതി, തൊഴിൽ ലാഭം എന്നിവയുണ്ടാകും. 

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): കർമ്മ രംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ അധികപ്രീതി സമ്പാദിക്കും. വരുമാന വർദ്ധനയുണ്ടാകും. മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി സാദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കോ രോഗദുരിതം, ആശുപത്രിവാസം എന്നിവ വേണ്ടി വരും. വാഹനം മാറ്റി വാങ്ങും.  സർക്കാർ ജീവനക്കാർക്ക്  ഉദ്യോഗക്കയറ്റം ലഭിക്കും. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ): ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന കാലമാണ്.  ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന തീരുമാനങ്ങളെടുക്കും. മാനസികമായി ഒരു പ്രത്യേക ബലം കൈവരും. വിദേശ ജോലിക്കുള്ള പരിശ്രമം വിജയിക്കും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് നാട്ടിൽ പുതിയ ജോലി ലഭിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ദാമ്പത്യജീവിതസൗഖ്യം അനുഭവത്തിൽ വരുന്ന കാലമാണ്. കൃത്യമായ ആസൂത്രണത്തോടെ ഗൃഹനിർമ്മാണം തുടങ്ങി പൂർത്തീകരിക്കുവാൻ സാധിക്കും. വിവാഹാലോചനകളിൽ വിജയം കൈവരിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com