ADVERTISEMENT

ഗീതു മോഹൻ ദാസിന്റേയും സംവിധായകനായ രാജീവ് രവിയുടെയും മകൾ ആരാധനയ്ക്ക് പിറന്നാൾ ആശംസംകൾ നേർന്നുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ചിത്രങ്ങൾ  ശ്രദ്ധേയമാകുന്നു. കുഞ്ഞിക്കിളി എന്നാണ് ആരാധനക്കുട്ടിയെ പൂർണിമ വിളിച്ചിരിക്കുന്നത്. മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. 

ഗീതുവും പൂർണിമയും തമ്മിലുള്ള സൗഹൃദം പോലെ തന്നെ ഇവരുടെ മക്കളുടെ ഇടയിലും നല്ല സൗഹൃദമുണ്ട്. ആരാധനയും  നക്ഷത്രയും പ്രാർഥനയും ചേർന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും പൂർണിമ പങ്കുവയ്ക്കാറുണ്ട്. 

വിടർന്ന വലിയ കണ്ണുകളും ക്യൂട്ട് ചിരിയുമായി നിൽക്കുന്ന ആരാധനയെ കണ്ട് 'ഒന്നുമുതൽ പൂജ്യം വരെ' എന്ന സിനിമയിലെ ദീപമോളെപ്പോലെ തന്നെയുണ്ടെന്നാണ് ചിത്രത്തിനുള്ള കമന്റ്.

ആരാധനയുടെ ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു വാരിയരും ഈ കുഞ്ഞുതാരത്തിന് പിറന്നാൾ ആശംസകള്‍ നേർന്നിട്ടുണ്ട്.

 English Summary : Poornima Indrajith post birthday wishes to Geethu Mohandas daughter Aaradhana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com