ADVERTISEMENT

നക്ഷത്രങ്ങൾ പൊൻപ്രഭ വിതറുന്ന പാതിരാവിൽ ലോകത്തിന്റെ രക്ഷകനായി പിറന്ന ഉണ്ണിയേശുവിനെ വിണ്ണിലെ കുഞ്ഞു മാലാഖമാർ വരവേൽക്കുന്ന സുന്ദര മുഹൂർത്തം മനോഹരമായി അവതരിപ്പിക്കുകയാണ് എംജിഎം ഗ്രൂപ്പിലെ കിന്റർ ഗാർട്ടൻ വിഭാഗം.പതിനഞ്ച് കുട്ടികൾ വെറും പത്തു  ദിവസത്തിനുള്ളിൽ കരോൾ പഠിച്ച് മനോഹരമായ ആലാപനത്തിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങുകയാണ്. 

 

തിരുപ്പിറവിയുടെ സദ്‌വാർത്ത ലോകത്തെ അറിയിച്ച്  സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവെച്ച് ഈ കുട്ടിക്കുരുന്നുകൾ എംജിഎം ഗ്രൂപ്പിന്റെ സ്കൂളുകൾക്ക് അഭിമാനമാകുന്നു. 

 

ഓരോ വിശേഷദിനങ്ങളിലും വിവിധ പരിപാടികൾ കോർത്തിണക്കി  എം ജി എം ഗ്രൂപ്പ്‌  തയ്യാറാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടിയിട്ടുണ്ട്. കിന്റർഗാർട്ടൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ കരോൾ ഗാനങ്ങൾ അടങ്ങിയ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

 

ഓൺലൈൻ വിദ്യാഭ്യാസത്തിൽ  ഒരു മാതൃകാപരമായ മുന്നേറ്റം നൽകിയ എംജിഎം ഗ്രൂപ്പിലെ കിന്റർ ഗാർട്ടൻ വിഭാഗത്തിന്റെ അധ്യാപകരും മാതാപിതാക്കളും ആണ് ഈ വേറിട്ട സംഗീതസദ്യയ്ക്ക് പിന്നിൽ!

 

English Summary : Virtual carol song by kindergarten students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com