കുഞ്ചാക്കോ ബോബനെ‘ജനകീയ കവി’യാക്കി കുറുമ്പൻ ; കവിതകൾ എഴുതിത്തുടങ്ങേണ്ടി വരുമെന്നു താരം
Mail This Article
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കാ ബോബനെ ജനകീയ നടൻ എന്നൊക്കെ വിളിക്കാറുണ്ട്, ഇപ്പോഴിതാ ചാക്കോച്ചന് ജനകീയ കവി എന്ന ഒരു സ്ഥാനം കൂടി ലഭിച്ചിരിക്കുകയാണ്. നടനെന്ന നിലയിൽ ഓക്കെ ആണെങ്കിലും ഇനി കവിതയും എഴുതിത്തുടങ്ങേണ്ടി വരുമോ എന്ന സംശയത്തിലാണ് താരം. ചാക്കോച്ചൻ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച ഒരു ചിരി വിഡിയോയാണ് ഇത്തരമൊരു സംശയത്തിന് കാരണമായത്.
ഓൺലൈൻ ക്ലാസിൽ ടീച്ചർ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ മകനെ പഠിപ്പിക്കുകയാണ് അമ്മ. ‘മലയാളഭാഷയുടെ പിതാവ് ആരെന്ന ചോദ്യത്തിന്, എഴുത്തച്ഛൻ എന്നും മലയാള സാഹിത്യത്തിന്റെ മാതാവ് ആരെന്ന ചോദ്യത്തിന് ബാലാമണിയെന്നും ആൺകുട്ടി ഉത്തരം പറഞ്ഞു. എന്നാൽ അടുത്ത ചോദ്യത്തിന് അവൻ നൽകുന്ന ഉത്തരമാണ് ചിരിപടർത്തുന്നത്. ജനകീയ കവി ആരെന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബൻ എന്ന് നിസംശയം പറയുകയാണ് കക്ഷി. കുഞ്ചാക്കോ ബോബൻ അല്ല കുഞ്ഞേ കുഞ്ചൻ നമ്പ്യാർ എന്നു അമ്മ പറഞ്ഞുകൊടുക്കുന്നുമുണ്ട് വിഡിയോയിൽ. കുഞ്ചാക്കോ ബോബന്റേയും കുഞ്ചൻ നമ്പ്യാരുടേയും പേരുകളുടെ ആദ്യത്തെ അക്ഷരങ്ങളുടെ സാമ്യമാകാം ഈ കുറുമ്പൻ കുഞ്ചാക്കാ ബോബനെ ജനകീയ കവിയാക്കിയത്..
ഏതായാലും ഈ ചാക്കോച്ചൻ തന്നെ പങ്കുവച്ച ഈ ചിരി വിഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ‘ഇനിയിപ്പോ അതായിട്ടു കുറയക്കണ്ട എഴുത് ചാക്കോച്ചാ, അങ്ങനെ ചാക്കോച്ചനും കവിയായി, ഇതു കൂടെയേ ഉണ്ടായിരുന്നുള്ളൂ കേൾപ്പിക്കാൻ പിള്ളേരെക്കൊണ്ട് പറയിപ്പിച്ചപ്പോൾ സമാധാനം ആയല്ലോ’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ചാക്കോച്ചനിലെ ഉറങ്ങിക്കിടക്കുന്ന കവിയെ ഉണർത്താനാണ് പലരും ആവശ്യപ്പെടുന്നത്.
English summary: Kunchacko Boban share a funny video of a boy