ADVERTISEMENT

നടിയും സംരംഭകയുമായ പൂർണിമയുടേയും നടൻ ഇന്ദ്രജിത്തിന്റേയും നച്ചുമ്മയ്ക്കിന്ന് പന്ത്രണ്ടാം പിറന്നാൾ. അച്ഛനും അമ്മയും നക്ഷത്രയെന്ന നച്ചുവിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള വിഡിയോയ്ക്കും ചിത്രങ്ങൾക്കുമൊപ്പം പൂർണിമ കുറിച്ചതിങ്ങനെയാണ് ‘ഹാപ്പി ബർത്ത് ഡെ മൈ ബിഗ് ലിറ്റിൽ ഗേൾ നച്ചുമ്മാ..’ പിറന്നാൾക്കുട്ടിയെ എടുത്തുയർത്താൻ നോക്കുന്ന പൂർണിമയുടെ ഒരു വിഡിയോയും ഒപ്പം പങ്കുവച്ചിട്ടുണ്ട്. നച്ചുമ്മയെ അല്പം പാടുപെട്ട് എടുത്തുയർത്തി പിറന്നാൾ ഉമ്മകൾ നൽകുകയാണ് പൂർണിമ.

 

 

 

നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്ര ഇവരുടെ രണ്ടാമത്തെ മകളാണ്. മൂത്തമകൾ പ്രാർഥന. നിരവധിപ്പേരാണ് നക്ഷത്രക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളുമൊക്കെ ചേർന്നുള്ള സന്തോഷ നിമിഷങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുക സാധാരണയാണ്, അത് ആരാധകർ ഏറ്റടെുക്കാറുമുണ്ട്.

 

പ്രാർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലും സജീവമാണ്. രണ്ടുപേരും ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടേതായ രീതിയിൽ കഴിവ് തെളിയിച്ചവരാണ്. പ്രാർഥനയ്ക്ക് പാട്ടിലാണ് കമ്പം, നക്ഷത്രയാകട്ടെ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിൽ ഒരുകൈ നോക്കിയിട്ടുണ്ട്. ഒരു ഷോട്ട്ഫിലിമിലാണ് നച്ചു തകർപ്പൻ പ്രകടനം നടത്തിയത്.

 

 

 

English summary:  Poornima share video with daughter Nakshtra on her birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com