ADVERTISEMENT

വീട്ടിലെ പാട്ടെഴുത്തുകാരിയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സുപ്രിയ. അലംകൃതയെന്ന ആലി എഴുതിയ പാട്ടിന്റെ വരികളാണ് സുപ്രിയ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘പാട്ട്’ എന്ന തലക്കെട്ടിൽ ആലി എഴുതിയ പാട്ടിലെ അവസാനത്തെ വരിയെക്കുറിച്ച് സുപ്രിയ തന്റെ കുറിപ്പിൽ എടുത്തു പറയുന്നുമുണ്ട്. ‘ഞങ്ങളുടെ ഭയത്തിൽ നിന്ന് കരകയറാൻ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു!’ എന്നതാണാ വരികൾ.  ഇടയ്ക്കിടെ ഇത്തരം കുഞ്ഞ് സർപ്രൈസ് ഒരുക്കുന്ന  അലംകൃതയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ.

 

ആലിയുടെ പുസ്തകം വായനയും ചെറിയ കുറിപ്പുകളുമൊക്കെ അമ്മയും അച്ഛനും പങ്കുവയ്ക്കാറുണ്ട്. അമ്മയേയും അച്ഛനേയും പോലെ വായനയിലും എഴുത്തിലുമൊക്കെ മകൾക്കും താല്പര്യമുണ്ടെന്നും ഒരു കുഞ്ഞു എഴുത്തുകാരി വളർന്നു വരികയാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഈ ചെറുപ്രായത്തിൽ തെറ്റുകൂടാതെ ഇത്രയും മനോഹരമായി എഴുതുന്ന കുട്ടി എഴുത്തുകാരിക്ക് നിരവധി ആരാധകരേയും ലഭിച്ചു.

 

അലംകൃതയുടെ റഫ് നോട്ട് നോക്കിയപ്പോൾ താൻ അതിൽ കണ്ട പാട്ടിന്റെ വരികൾ ‘ഒറിജിനൽ സോങ്സ്’ എന്ന കുറിപ്പോടെ പൃഥ്വിയും സുപ്രിയയും നേരത്തെയും പങ്കുവച്ചിട്ടുണ്ട്. ആലി എഴുതിയ ഒരു സൂപ്പർ സ്ക്രിപ്റ്റും  ഇരുവരും പങ്കുവച്ചിരുന്നു. ഞങ്ങളുടെ ഇൻഹൗസ് കഥയെഴുത്തുകാരി എന്നാണ് സ്ക്രിപ്റ്റ് പങ്കുവച്ച് സുപ്രിയ കുറിച്ചത്. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഞാൻ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈൻ ഇതാണ് എന്നായിരുന്നു പൃഥ്വി പറഞ്ഞത്. 

 

നേരത്തെയും ആലിയുടെ പുസ്തകങ്ങളിൽ കണ്ട പല കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പങ്കുവച്ചിരുന്നു. കോവിഡിനെ കുറിച്ചും സാന്റാ ക്ലോസിനോടുള്ള വിശേഷം പങ്കുവയ്ക്കലുമൊക്കെയായിരുന്നു ആലിയുടെ ആ കുറിപ്പുകളിൽ.

 

English summary : Supriya share song lyrics by daughter Alamkritha Prithviraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com