ADVERTISEMENT

പൂക്കാലം വരവായി എന്ന സിനിമയിൽ ബേബി ശാമിലിയും ജയറാമും ചേർന്നഭിനയിച്ച വികാരനിർഭരമായ ഒരു രംഗം തകർത്തഭിനയിക്കുകയാണ് കണ്മണി. ‘ഈ ഗീതു മോളെ ഇഷ്ടമായോ?’ എന്ന ചോദ്യവുമായി കണ്മണി എന്ന കിയാര തന്റെ ഇൻസറ്റഗ്രാം പേജിലാണ് ഈ ക്യൂട്ട്  വിഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ ഗീതൂമോളായെത്തിയ കണ്മണി സൂപ്പർ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. ‘ഇത് പെർഫെക്ട് ഗീതുമോൾ തന്നെ’യെന്നാണ് കമന്റുകൾ. ഗീതുമോളുടെ അതേ രൂപത്തിലും ഭാവത്തിലുമെത്തിയ ഈ കുഞ്ഞു താരത്തിന് അഭിനന്ദങ്ങളുമായി നിറയെ കമന്റുകളുമുണ്ട് വിഡിയോയ്ക്ക് താഴെ. അഭിനേത്രി മുക്തയുടേയും ഗായിക റിമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും മകളാണ്  കണ്മണി.

പട്ടണപ്രവേശം എന്ന സിനിമയിലെ വിജയനെ ചുറ്റിയ്ക്കുന്ന വേലക്കാരിയെയും കല്പനയുടെ യുഡിസിയെ അവതരിപ്പിച്ചും കണ്മണി നേരത്തെ എത്തിയിരുന്നു. അമ്മയെപ്പോലെ മനോഹരമായാണ് കണ്മണിയുടേയും അഭിനയമെന്നാണ് ആരാധകരുടെ കമന്റുകൾ.  

റിമിയുടെ വിഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ കുട്ടിത്താരം. കൺമണി ‘പത്താം വളവ്’എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് ചുവടുവച്ച വിശേഷം മുക്ത ആരാധകരുമായി പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് മുക്ത ആ സന്തോഷവാർത്ത അറിയിച്ചത്

 

English Summary : Kanmani imitating Baby Shamili in Pookkalam Varavayi

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com