ADVERTISEMENT

ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പന്റെ ഒരു കുട്ടി ആരാധകന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നത്. അഭിനേത്രി മിയയുടെ മകൻ ലൂക്കയാണ് ആ കുട്ടി ആരാധകൻ. ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പന്റെ സംഘട്ടന രംഗം ടിവിയിൽ കാണുകയാണ് ലൂക്ക. മമ്മൂട്ടിയുടെ ഒരോ രംഗവും വരുമ്പോൾ വളരെ ആവേശത്തിലാണ് കക്ഷി. ‘മമ്മൂക്കയുടെ കുട്ടി ആരാധകൻ’ എന്ന കുറിപ്പോടെയാണ് മിയ ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചത്. കുഞ്ഞു ലൂക്കയുടെ ക്യൂട്ട് ഭാവങ്ങൾക്ക് നിരവധിയാണ് ആരാധകർ. 

 

ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.

 

English Summary : Miya George share video with son Luca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com