റൂബിക് ക്യൂബ് പൂക്കളമിട്ട് ആറാംക്ലാസുകാരൻ: സ്വപ്നം ഗിന്നസ് റെക്കോർഡ്
Mail This Article
പൂക്കൾക്ക് പകരം റൂബിക് ക്യൂബുകൾ കൊണ്ട് മനോഹരമായൊരു പൂക്കളമൊരുക്കി ശ്രദ്ധ നേടുകയാണ് ഒരു കൊച്ചുമിടുക്കൻ. തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശിയായ ആറാംക്ലാസ് വിദ്യാര്‍ഥി ഹാരി പോളാണ് റൂബിക് ക്യൂബുകള്‍ ഉപയോഗിച്ച് വേറിട്ട ഓണപ്പൂക്കളം തീര്‍ത്തത്.
ക്യൂബുകള്‍ കൊണ്ട് മായാജാലം സൃഷ്ടിക്കാന്‍ കഴിയും ഹാരി പോളിന്. യു ട്യൂബ് നോക്കിയാണ് പരിശീലിച്ചത്. കോവിഡ് കാലത്തായിരുന്നു പരീക്ഷണങ്ങള്‍. മന്ത്രി കെ.രാജന്റേയും സുരേഷ് ഗോപിയുടേയും സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റേയും ഉള്‍പ്പെടെ ഒട്ടേറെ പ്രശസ്തരുടെ ചിത്രങ്ങള്‍ ക്യൂബുകളില്‍ തീര്‍ത്തു. അധികം സമയമെടുക്കാതെ ക്യൂബുകള്‍ ചിത്രങ്ങള്‍ക്കനുസരിച്ച് അണിനിരത്താന്‍ ഹാരി പോളിന് പ്രത്യേക കഴിവാണ്. ഒട്ടേറെ െറക്കോര്‍ഡുകള്‍ ഇതിനോടകം നേടി. ഗിന്നസ് റെക്കോര്‍ഡാണ് സ്വപ്നം. പിതാവ് പോളും അമ്മ ഡയാനയും നല്‍കിയ പിന്തുണയാണ് ഹാരിയുടെ കരുത്ത്. റോളര്‍ സ്കേറ്റിങ്ങിലും വിദഗ്ധനാണ് കൊച്ചു ഹാരി.
Content Sumamry : Rubix cube pokkalam by Harry Paul