ADVERTISEMENT

സുമ ജയറാം തന്റെ പൊന്നോമനകളുടെ അരികിൽ നിന്നു നൃത്തം ചെയ്യുന്ന ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ്. കസേരയിൽ ഇരിക്കുന്ന ഇരട്ടകളുടെ നടുവിൽ നിന്ന് തകർപ്പൻ ചുവടുവയ്ക്കുകയാണ് സുമ.അമ്മയുടെ ഡാൻസ് കണ്ട് ആസ്വദിക്കുയാണീ കുരുന്നുകൾ. അമ്മയെ കൗതുക പൂർവ്വം നോക്കുന്നതിനൊപ്പം കുഞ്ഞികൈ കൊണ്ട് താളം പിടിക്കുന്നുമുണ്ട് രണ്ടാളും. ദൈവത്തിന് നന്ദി എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.  നിരവധിപ്പേരാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് താഴെ സ്നേഹവുമായി എത്തുന്നത്. 

 

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ മാമോദിസ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങൾ സുമ നേരത്തെ പങ്കുവച്ചിരിരുന്നു. വേളാങ്കണ്ണി പള്ളിയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരുന്നത്. 2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം.  2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും രണ്ട് ആൺകുഞ്ഞുങ്ങൾ ജനിച്ചത്. മിനിസ്ക്രീനിലും സിനിമയിലും നിറഞ്ഞു നിന്ന താരമാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ1988 ല്‍ ‘ഉല്‍സവ പിറ്റേന്ന്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്

 

Content Summary : Actress Suma Jayaram share dance video with kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com