ADVERTISEMENT

മകൾ ധ്വനിക്ക് ചോറൂണ് ചടങ്ങ് നടത്തിയ  വിശേഷവുമായി എത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും മ‍ൃദുല വിജയ്​ യും. മലയാളികളുടെ പ്രിയതാരദമ്പതികളായ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ആദ്യത്തെ കൺമണിയായി ‘ധ്വനി കൃഷ്ണ’ എത്തിയ വിശേഷം ഇരുവരും ആരാധകർക്കായി പങ്കുവച്ചിരുന്നു. 

ധ്വനി ബേബിക്ക് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ചോറൂണ്. ധ്വനിയുടെ ചിത്രങ്ങള്‍ക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്. ‘‘ഒടുവിൽ കൃഷ്നെ കണ്ട് രാധ. ഗുരുവായൂർ അമ്പലത്തിൽ ധ്വനി ബേബിയുടെ ചോറൂണ്’  എന്നാണ് യുവ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. 2020 ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. 

കരിയറിലെ തിരക്കുകളിൽ നിന്നു മാറി നിൽക്കുകയായിരുന്നുവെന്നും ടിവി പ്രോഗ്രാമിലൂടെ ഉടൻ തന്നെ തിരികെ വരാനുള്ള തയാറെടുപ്പിലാണെന്നും വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ മ‍ദുല പറഞ്ഞിരുന്നു. ‘ധാരാളം അവസരങ്ങൾ വേണ്ടെന്നു വച്ചു. ഇതൊക്കെ പറയുമ്പോഴും അതിനേക്കാളൊക്കെ വലിയ സന്തോഷമാണു മോളോ‍ടൊപ്പമുള്ള നിമിഷങ്ങൾ. നമ്മളിലൂടെ ഒരു ജീവൻ ഈ ലോകത്തേക്കു വരുകയല്ലേ. അപ്പോൾ അവരെ പരുവപ്പെടുത്തിയെടുക്കുക നമ്മുടെ ഉത്തരവാദിത്തമാണല്ലോ. പരമാവധി ഒപ്പം നിൽക്കുക. കരിയർ പ്രധാനമാണെങ്കിലും എന്റെ ഒന്നാമത്തെ പരിഗണന കുടുംബമാണ്’ എന്നും അഭിമുഖത്തിൽ മ‍ദുല പറഞ്ഞു.

 

Content Summary : Mridula and Yuva share ‘Chorunu’ photos of daughter Dwani Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com