ADVERTISEMENT

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’  ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരുടെ ഇഷ്ട സിനിമയായി മാറിയിരിക്കുകയാണ്. സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടിയതോടെ ചിത്രത്തിന്റെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു. സിനിമയിലെ രംഗങ്ങൾ അവതരിപ്പിക്കുന്നത് മുതൽ പാട്ടുകൾ വരെയുള്ള വ്യത്യസ്തമായ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിനിടയിൽ, ഒരു ജപ്പാൻകാരിയായ അമ്മ തന്റെ മകനുവേണ്ടി സിനിമയെ അടിസ്ഥാനമാക്കി ഒരു ചിത്രകഥാപുസ്തകം രൂപകൽപ്പന ചെയ്ത വിഡിയോ വൈറലായിരിക്കുകയാണ്.

 

തന്റെ 7 വയസ്സുള്ള മകന് സബ്‌ടൈറ്റിലുകളോടെ 3 മണിക്കൂർ സിനിമ കാണാൻ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് ആർആർആർ സിനിമയുടെ ഒരു ചിത്രകഥാപുസ്തകം ആ ജപ്പാൻകാരിയായ അമ്മ തയാറാക്കിയത്. ജാപ്പനീസ് ഭാഷയിൽ കഥ വിശദീകരിച്ച്  മനോഹരമായി രൂപകൽപ്പന ചെയ്ത കഥാപാത്രങ്ങളെയും കാണാം. ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്‌റ്റ് ചെയ്‌തതു മുതൽ വിഡിയോയ്ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ്.  വളരെ മനോഹരവും രസകരവും അതിശയകരവുമാണ് ഇതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. 

 

Content Summary :Japanese mother designs storybook for son based on RRR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com