ADVERTISEMENT

സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് തെലുങ്കിലെ സൂപ്പർ താരങ്ങളായ രാം ചരൺ തേജയും ജൂനിയർ എൻ ടി ആറും. അതുകൊണ്ടുതന്നെ പ്രിയ സുഹൃത്തിനു കുഞ്ഞ് ജനിച്ചപ്പോൾ അഭിനന്ദങ്ങൾ മാത്രമല്ല സമ്മാനവും നൽകിയിരിക്കുകയാണ് താരവും ഭാര്യ പ്രണതിയും. ജൂൺ 20 നു രാം ചരണ് കുഞ്ഞു ജനിച്ചപ്പോൾ തന്നെ സുഹൃത്തിനെ ''പാരന്റ് ക്ലബ്ബി''ലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ജൂനിയർ എൻ ടി ആർ തന്റെ സന്തോഷം പങ്കുവെച്ചത്. ഇപ്പോഴിതാ പ്രത്യേകം തയാറാക്കിയ സമ്മാനവുമായാണ് ഇപ്പോൾ തെലുങ്കിലെ  ഈ സൂപ്പർ നായകനും ഭാര്യയും ക്ലിൻ കാരയ്ക്കു അരികിലെത്തിയിരിക്കുന്നത്. 

 

സ്വർണത്തിൽ തീർത്ത ഒരു നാണയമാണ് രാം ചരണിന്റെ മകൾക്കു സമ്മാനമായി ജൂനിയർ എൻ ടി ആർ നൽകിയത്. അതിൽ കുഞ്ഞിന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ഏറെ വിശേഷപ്പെട്ട  ആ സ്വർണ നാണയം ക്ലിൻ കാരയ്ക്കു വേണ്ടി പ്രത്യേകം പറഞ്ഞു തയാറാക്കിയതാണ്. വളരെ സന്തോഷത്തോടെയാണ് തങ്ങളുടെ ഉപഹാരവുമായി  ജൂനിയർ എൻ ടി ആറും ഭാര്യയും രാം ചരണിന്റെ കുഞ്ഞിന് അടുത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് ഒരുമാസം പൂർത്തിയായത്. 

 

വിവാഹം കഴിഞ്ഞു പതിനൊന്നു വർഷങ്ങൾക്കു ശേഷമാണ് രാം ചരണും ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. ഉപാസന ഗർഭിണി ആണെന്ന സന്തോഷം രാം ചരൺ ആദ്യമായി പങ്കുവെച്ചത് തന്നോടായിരുന്നു എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ വളരെയെധികം ഇഷ്ടപ്പെടുന്ന ഒരാളാണ് രാം ചരണെന്നും തന്റെ വീട്ടിൽ വരുമ്പോൾ തന്റെ മക്കളോട് അദ്ദേഹം പ്രകടിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ അത് മനസിലാകുമെന്നുമാണ് അന്ന് രാം ചരണെ കുറിച്ച് ജൂനിയർ എൻ ടി ആർ പറഞ്ഞത്.

 

Content Summary : Jr NTR send gift for Ram Charan's daughter Klin Kaara Konidela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com