ADVERTISEMENT

എടത്വ ∙ മുട്ടാർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് കണക്കുകൂട്ടലുകൾ പിഴച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങൾ മുന്നണി മാറി ഒപ്പം നിന്നപ്പോൾ എൽഡിഎഫിനു ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും പഞ്ചായത്തിൽ അട്ടിമറി വിജയം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫിന് 6 (കോൺഗ്രസ് 3 കേരള കോൺഗ്രസ് ജോസഫ് 3 ), എൽഡിഎഫിന് 5 (സിപിഎം 3, ജനാധിപത്യ കേരള കോൺഗ്രസ് –1, കേരള കോൺഗ്രസ് എം– 1), ബിജെപി 2 വീതമായിരുന്നു സീറ്റ്.

ധാരണ പ്രകാരം യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഡോളി സ്കറിയായെയും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ തോമസ് ആന്റണിയെയും നിശ്ചയിച്ചു. ഇതനുസരിച്ച് പാർട്ടി വിപ്പ് നൽകുകയും ചെയ്തിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ട് എണ്ണിയപ്പോൾ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന എൽഡിഎഫിന്റെ മെർലിൻ ബൈജുവിന് 7 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഡോളിക്ക് 4 വോട്ടും ആണ് ലഭിച്ചത്. കേരള കോൺഗ്രസിലെ 2 അംഗങ്ങൾ കൂറുമാറി വോട്ടു ചെയ്യുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപി വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.

ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫിൽ നിന്നു വിജയിച്ച ബോബൻ ജോസിനെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിച്ചു. മുൻധാരണ പ്രകാരം യുഡിഎഫ് കോൺഗ്രസിലെ തോമസ് ആന്റണിയെയും നിർത്തി. വോട്ടെടുപ്പിൽ ബോബന് 7 വോട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് 4 വോട്ടും മാത്രമാണ് ലഭിച്ചത്. ബിജെപി വിട്ടു നിന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com