ADVERTISEMENT

കായംകുളം ∙ കൂട്ടുംവാതുക്കൽ കടവ്, പാർക്ക് ജംക്‌ഷൻ പാലങ്ങളുടെ ഉദ്ഘാടനം 13നു നടക്കും. കായംകുളം  മണ്ഡലത്തിലെ കൂട്ടുംവാതുക്കൽ കടവ്, പാർക്ക് ജംക്‌ഷൻ പാലങ്ങളാണു നടിനു സമർപ്പിക്കുന്നത്. ഉച്ചക്ക് 12.30ന്  മന്ത്രി മുഹമദ് റിയാസ് പാലങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. യു.പ്രതിഭ എം.എൽ.എ. അധ്യക്ഷത വഹിക്കും. പാലത്തിന്റെ നിർമാണത്തിനായി 40 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കായംകുളം കായലിൽ 356 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന് 11 മീറ്റർ വീതിയുമുണ്ട്. വാഹനങ്ങൾ സ്ഞ്ചരിക്കുന്നതിന് ഏഴരമീറ്റർ വീതിയും ഇരുവശത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്.

മന്ത്രി മുഹമ്മദ് റിയാസ് 13 ന് ഉദ്ഘാടനം ചെയ്യുന്ന കൂട്ടുംവാതുക്കൽകടവ് പാലം.
മന്ത്രി മുഹമ്മദ് റിയാസ് 13 ന് ഉദ്ഘാടനം ചെയ്യുന്ന കൂട്ടുംവാതുക്കൽകടവ് പാലം.

സൗന്ദര്യവൽക്കരണത്തിനായി പാലത്തിന്റെ മധ്യഭാഗത്ത് അഞ്ച് ആർച്ചുകളും നിർമിച്ചിട്ടുണ്ട്. 2020 ജൂണിലാണ് പാലം നിർമാണം തുടങ്ങിയത്. ദേവികുളങ്ങര കണ്ടല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 5.46 കോടി രൂപ ചിലവാക്കിയാണ് പാർക്ക് ജംക്‌ഷൻ പാലം പുനർനിർമിച്ചത്.പാലത്തിന് 20 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ നീളത്തിൽ നടപ്പാതയുമുണ്ട്. പാലത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി 4  ഗോപുരങ്ങളും നിർമിച്ചിച്ചുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com