മാലിന്യ വിമുക്ത ജില്ല: പഞ്ചായത്ത്തല ശുചീകരണം തുടങ്ങി
Mail This Article
കുട്ടനാട് ∙ ജില്ലാ പഞ്ചായത്തിന്റെ മാലിന്യ വിമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പഞ്ചായത്തുതല ശുചീകരണ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം വിവിധ സ്ഥലങ്ങളിൽ നടത്തി. ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം ഒട്ടേറെപ്പേർ പരിപാടിയിൽ പങ്കെടുത്തു.
∙നീലംപേരൂർ, കാവാലം, വെളിയനാട് പഞ്ചായത്തുകളിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി.പ്രിയ ഉദ്ഘാടനം ചെയ്തു.
∙കൈനകരി പഞ്ചായത്ത് 9–ാം വാർഡ് ബസ് സ്റ്റാൻഡ് പരിസരത്തെ ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
10–ാം വാർഡിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, 1–ാം വാർഡിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവ്, 2–ാം വാർഡിൽ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ.പ്രമോദ്, 3–ാം വാർഡിൽ ഗ്രാമ പഞ്ചായത്ത് അംഗം കവിതാ സാബു, 4–ാം വാർഡിൽ സ്ഥിരം സമിതി അധ്യക്ഷൻ നോബിൻ പി.ജോൺ, 5–ാം വാർഡിൽ പഞ്ചായത്തഗം സി.എൽ.ലെജുമോൻ, 6–ാം വാർഡിൽ പഞ്ചായത്തംഗം ഗിരിജ വിനോദ്,
7–ാം വാർഡിൽ പഞ്ചായത്തംഗം ആശാ ജയിംസ്, 8–ാം വാർഡിൽ സ്ഥിരം സമിതി അധ്യക്ഷ സബിത മനു, 11–ാം വാർഡിൽ പഞ്ചായത്തംഗം സന്തോഷ് പട്ടണം, 12–ാം വാർഡിൽ പഞ്ചായത്തംഗം ഡി.ലോനപ്പൻ, 13–ാം വാർഡിൽ പഞ്ചായത്തംഗം ലിനി ആന്റണി, 14–ാം വാർഡിൽ പഞ്ചായത്തംഗം ലീനാമോൾ, 15–ാം വാർഡിൽ പഞ്ചായത്തംഗം ശാലിനി ലൈജു എന്നിവർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജി.ടി.അഭിലാഷ്, ജെപിഎച്ച്എൻ സ്മിത, പി.ടി.ജോസഫ്, ഗിരിജ കുഞ്ഞുമോൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.