ADVERTISEMENT

മാന്നാർ ∙ കുട്ടംപേരൂർ ആറിലെ മഠത്തിൽ കടവിലെ ആംബുലൻസ് പാലം പൊളിച്ചു നീക്കണമെന്നാവശ്യം വീണ്ടും ശക്തമായി. ചെന്നിത്തല കാരാഴ്മ നിവാസികളും ബുധനൂർ ഗ്രാമം നിവാസികളും കാൽ നൂറ്റാണ്ടുവരെ കടത്തു വള്ളത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഇതിനു പരിഹാരമായി 2000ൽ എസ്.രാമചന്ദ്രൻപിള്ള എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ആംബുലൻസ് പാലം നിർ‌മിച്ചത്. ഓട്ടോറിക്ഷയുടെ വലുപ്പമുള്ള ചെറുവാഹനങ്ങൾക്കു മാത്രം കടന്നു പോകാവുന്ന പാലം യാത്രക്കാർക്ക് ഏറെ ദുരിതങ്ങൾ സമ്മാനിച്ചു. അപകടങ്ങളെ തുടർന്നു പാലത്തിന്റെ കൈവരിയടക്കം ആറ്റിൽ പതിച്ചതും പാലത്തിന്റെ കാലപ്പഴക്കവും മറ്റൊരു വലിയ പാലത്തിലേക്കാണ് വിരൽ ചൂണ്ടിയത്. വീതിയുള്ള പുതിയ പാലത്തിനായി ഇരുപഞ്ചായത്തുകാരും മുറവിളിയുയർത്തി. മന്ത്രി സജി ചെറിയാന്റെ ഇടപെടലു കൂടിയുണ്ടായതോടെ 8 മാസം മുൻപ് മഠത്തിൽ കടവിൽ (നെൽപ്പുരക്കടവ്) പൊതുമരാമത്തു വകുപ്പ് 11.80 കോടി രൂപ ചിലവഴിച്ച് 79.6 മീറ്റർ നീളവും 9.70 വീതിയിലും പുതിയ പാലം നിർമിച്ചു. 

അതിന്റെ ഉദ്ഘാടനം 13 ന് നടക്കാനിരികെയാണ് അപകടാവസ്ഥയിലായി ആംബലുൻസ് പാലം പൊളിക്കണമെന്നാവശ്യം നാട്ടുകാരും ഉൾനാടൻ മത്സ്യത്തൊഴിലാളികളും വീണ്ടും ഉന്നയിച്ചത്. പഴയപാലത്തിന്റെ മൂന്നു തൂണുകൾ വലിയ വള്ളത്തിനു സഞ്ചരിക്കാൻ കഴിയാത്ത വിധമാണ് സ്ഥാപിച്ചിരിക്കുന്നത്. ഓണത്തിനു ശേഷം ആറന്മുള ഉത്തൃട്ടാതി ജലോത്സവം കഴിഞ്ഞു മടങ്ങിയ ചെന്നിത്തല പള്ളിയോടം ഇവിടുത്തെ അടിയൊഴുക്കിൽ പെട്ട് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അന്നു കരയോഗവും പള്ളിയോട സമിതിയും ഈ പഴയ ആംബുലൻസ് പാലം പൊളിക്കണമെന്നാവശ്യപ്പെട്ടു മന്ത്രിമാരായ റോഷി അഗസ്റ്റിനും സജി ചെറിയാനും നിവേദനം നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഇതു വരെയുണ്ടായില്ല. 13ന് പാലം ഉദ്ഘാടനത്തിനു പാലം പൊളിക്കുന്നതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com