ADVERTISEMENT

പെരിങ്ങിലിപ്പുറം∙ ബുധനൂർ  കുറിച്ചിപ്പുഴ പാലത്തിനു കിഴക്കു ഭാഗത്തെ ആൽമരത്തിന്റെ വലിയ ശിഖരങ്ങൾ അപകട ഭീതി പരത്തുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് 100 വർഷത്തിനു മുകളിൽ പഴക്കമുള്ള മരം. 11 കെവി അടക്കമുള്ള വൈദ്യുതികമ്പികൾക്കു മുകളിലാണ് മരത്തലപ്പ്.പരിസരത്തെ  50 വീട്ടുകാർ ചേർന്നു ഒപ്പിട്ട നിവേദനം പഞ്ചായത്തു പ്രസിഡന്റ് പുഷ്പലതാ മധുവിനു സമർപ്പിച്ചു.  

‌കുമാരനാശാൻ മെമ്മോറിയൽ എസ്എൻഡിപി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിനും മരം ഭീഷണിയാണ്.  കാറ്റടിക്കുമ്പോൾ മരം ആടിയുലയുന്നതു നിമിത്തം സമീപവാസികൾ ഭയത്തോടെയാണ് വീടുകളിൽ കഴിയുന്നതെന്നു റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ദിവാകരൻ മീനത്തേതിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അധികൃതർ ഫലപ്രദമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com