ആലപ്പുഴ ജില്ലയിൽ ഇന്ന് (08-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
അഭിമുഖം 14ന്: ആലപ്പുഴ∙ പുളിങ്കുന്നിൽ പ്രവർത്തിക്കുന്ന കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കോളജിലേക്ക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലേക്കുള്ള ഗെസ്റ്റ് ലക്ചറർ, ടെക്നിഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം 14ന് കോളജിൽ നടക്കും. 0477–2707500, 9446603177.
വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ അഞ്ചങ്ങാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെഷനിലെ ഫൈബർമാൻ, കല്ലുപാലം, അനീഷ്, ബാലഭവൻ, ടൗൺ ഹാൾ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 5.30വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
ആലപ്പുഴ ∙ നോർത്ത് സെഷന് കീഴിൽ വരുന്ന എൻ.സി ജോൺ,വെച്ചുശേരി, ചാത്തനാട് മുസ്‌ലിം പള്ളി, കാസിയ, പാലത്തണൽ, കാർത്യായനി, തുമ്പോളി ബണ്ട് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 5.00 വരെയും പള്ളിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ 9.00 മുതൽ 2.00 വരെയും വൈദ്യുതി മുടങ്ങും
ആലപ്പുഴ ∙ പാതിരപ്പള്ളി ഇലക്ട്രിക്കൽ സെഷനിലെ എൻ.സി ജോൺ,മഞ്ഞില, പൂങ്കാവ്, പ്രൊവിഡൻസ്, ഹോണ്ട, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ മേലത്തുംകരി, ബാബു എൻജിനീയറിങ്, ആമയിട, വെള്ളക്കട, കിഴക്കേനട,വളഞ്ഞവഴി, ശ്രീകുമാർ, മുരുക്കുവേലി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം
കുട്ടനാട് ∙ വെളിയനാട് പഞ്ചായത്ത് 8–ാം വാർഡ് കിടങ്ങറ ബസാർ തെക്ക് ഉപ തിരഞ്ഞെടുപ്പ് 22ന്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു പ്രസ്തുത വാർഡിലെ വോട്ടറാണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിനു മേലധികാരികൾ പ്രത്യേക അനുമതി നൽകണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കെമാറ്റ് പരീക്ഷ: സൗജന്യ പരിശീലനം
ചേർത്തല ∙ കെവിഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോളജിൽ എംബിഎ പ്രവേശനത്തിനുള്ള കെമാറ്റ് പരീക്ഷയുടെ സൗജന്യ പരിശീലനം 14ന് തുടങ്ങും. ഫോൺ: 9447252591.
അപേക്ഷ ക്ഷണിച്ചു
കലവൂർ ∙ സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന കേന്ദ്രമായ അസാപ് ചെറിയ കലവൂർ സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ജിഎസ്ടി വിത്ത് ടാലി കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പതിനെട്ടിനും 45നും മധ്യേ പ്രായമുള്ള പ്ലസ്ടു കൊമേഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10 ദിവസമാണ് കോഴ്സ് കാലാവധി. ഫോൺ: 6282095334.