ആലപ്പുഴ ജില്ലയിൽ ഇന്ന് (10-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
അപ്രന്റിസ് മേള 12ന്
ആലപ്പുഴ∙ കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് അപ്രന്റിസ് മേള 2024 11നു രാവിലെ 10നു ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐടിഐയിൽ വച്ചു നടത്തും. 0477 2230124
ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം
തിരുവല്ല ∙ സർക്കാർ അംഗീകാരത്തോടെ വള്ളംകുളത്ത് പ്രവർത്തിക്കുന്ന കാർത്തിക നായർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്ററിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പ്രിന്റിങ് ടെക്നോളജി, ബുക്ക് ബൈൻഡിങ്, സ്ക്രീൻ പ്രിന്റിങ്, ഓഫ്സെറ്റ് പ്രിന്റിങ്, ടൈപ്പ് റൈറ്റിങ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായം: 18നും 35നും മധ്യേ. കാലാവധി 2 വർഷം. പരിശീലനം സൗജന്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അപേക്ഷാ ഫോം karthikarehab.com എന്ന സൈറ്റിൽ ലഭ്യമാണ്. പ്രവേശനത്തിന് അപേക്ഷയോടൊപ്പം ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ ബോർഡിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകളുടെ പകർപ്പ് സഹിതം എക്സിക്യൂട്ടീവ് ഡയറക്‌ടർ, കാർത്തിക നായർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്റർ, വള്ളംകുളം. പി.ഒ., തിരുവല്ല - 689 541. എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി മാർച്ച് 1. ഫോൺ: 0469 - 2608176, 9446116221.
കെ–മാറ്റ് ഓൺലൈൻ പരിശീലനം
അമ്പലപ്പുഴ ∙ എംബിഎ പ്രവേശന പരീക്ഷ കെ - മാറ്റിനു വേണ്ടിയുള്ള സൗജന്യ ഓൺലൈൻ പരിശീലനം ഐഎംടി പുന്നപ്രയിൽ 14നു തുടങ്ങും. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദം നേടിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. റജിസ്ട്രേഷന് 0477-2267602, 9188067601, 9946488075, 9747272045.
പോളിടെക്നിക് സെൻട്രൽ സൗത്ത് സോൺ മത്സരങ്ങൾ ഇന്നു മുതൽ
അമ്പലപ്പുഴ ∙ കേരള പോളിടെക്നിക് കോളജ് സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പോളിടെക്നിക് കോളജ് സെൻട്രൽ സൗത്ത് സോൺ മത്സരങ്ങൾ ഇന്നു മുതൽ പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ് മൈതാനിയിൽ തുടങ്ങും. 13 പോളിടെക്നിക് കോളജുകൾ പങ്കെടുക്കും. മത്സരങ്ങൾ 17ന് സമാപിക്കും. ആലപ്പുഴ രാമവർമ ക്ലബ്ബിൽ ഇന്ന് വോളിബോൾ മത്സരങ്ങളും നാളെ ബാഡ്മിന്റൻ മത്സരങ്ങളും നടക്കും. കാർമൽ മൈതാനിയിൽ 12 മുതൽ 15 വരെ ക്രിക്കറ്റ് മത്സരങ്ങളും 16നും 17നും ഫുട്ബോൾ മത്സരങ്ങളും നടക്കും.
നേത്ര പരിശോധന ക്യാംപ് 12ന്
മുഹമ്മ ∙ ജില്ലയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും മുഹമ്മ സിഎച്ച്സിയുടെയും കെ.സി.ചാക്കോ മാതൃക സോഷ്യൽ ഫോറത്തിന്റെയും നേതൃത്വത്തിൽ സൗജന്യ തിമിര നിർണയവും നേത്ര പരിശോധന ക്യാംപും 12ന് രാവിലെ 9 മുതൽ ആര്യക്കര കിഴക്ക് മാതൃക സോഷ്യൽ ഫോറം ഹാളിൽ നടത്തും. റജിസ്ട്രേഷന് 9847268361, 9846125036.
പ്രഫ.പി.ജെ.ഉമ്മൻ അനുസ്മരണ സമ്മേളനം നാളെ
മാവേലിക്കര ∙ വൈഎംസിഎ ചെങ്ങന്നൂർ സബ് റീജന്റെ നേതൃത്വത്തിൽ പ്രഫ.പി.ജെ.ഉമ്മൻ അനുസ്മരണ സമ്മേളനം നാളെ വൈകിട്ടു 4നു മാവേലിക്കര ബോയ്സ് ഹോമിൽ നടക്കും. ഓർത്തഡോക്സ് സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ തേവോദോറോസ് അനുസ്മരണ പ്രഭാഷണം നടത്തും. സബ് റീജൻ ചെയർമാൻ ജേക്കബ് വഴിയമ്പലം അധ്യക്ഷനാകും. ജനറൽ കൺവീനർ ജാജി എ.ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിക്കും.
‘ബദാം മരത്തണലിൽ വീണ്ടും’ ഇന്ന്
മാവേലിക്കര ∙ ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ പൂർവ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സംഗമം ബദാം മരത്തണലിൽ വീണ്ടും പരിപാടി ഇന്നു രാവിലെ 10നു നടക്കും. പൂർവ വിദ്യാർഥിയും ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്തയുമായ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും. 11നു ഗുരുവന്ദനം, 11.30നു പൂർവവിദ്യാർഥികളും ഇപ്പോഴത്തെ വിദ്യാർഥികളും അവതരിപ്പിക്കുന്ന സർഗവേള, 12.30നു പൂർവ വിദ്യാർഥി സംഘടന രൂപീകരണം, ഒന്നിനു സ്നേഹവിരുന്ന്, 2നു ഓരോ ബാച്ച് വിദ്യാർഥികളും അവരുടെ ക്ലാസ് മുറികളിൽ സംഗമിക്കുന്നു, 3നു ഫോട്ടോ സെഷൻ.
ജ്ഞാനസന്ധ്യ നാളെ
ചെങ്ങന്നൂർ ∙ ആർട് ഓഫ് ലിവിങ് ജ്ഞാനക്ഷേത്രത്തിൽ സീനിയർ അധ്യാപകൻ കെ.ഗിരികുമാർ നയിക്കുന്ന ജ്ഞാനസന്ധ്യ–ഗുരുപൂജ, സത്സംഗ്, ധ്യാനം നാളെ 5.30നു നടക്കും. 94956 36637.
ഇറച്ചിക്കോഴി വിൽപനയ്ക്ക്
ആലപ്പുഴ∙ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ മുട്ട ഉൽപാദനം പൂർത്തിയായി ഇറച്ചി ആവശ്യത്തിനുള്ള കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കിൽ 12നു രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിൽക്കും. 0479 2452277,8289816339.
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ∙ ഹരിപ്പാട് -ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് നമ്പർ: 125 (പള്ളിപ്പാട് ഗേറ്റ്) ഇന്നു (10) രാവിലെ 8 മുതൽ 15 വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലവൽ ക്രോസ് നമ്പർ: 124 (ഹരിപ്പാട് സൗത്ത് ഗേറ്റ്), ലവൽ ക്രോസ് നമ്പർ: 128 (കവല ഗേറ്റ്) വഴി പോകണം.
വൈദ്യുതി മുടങ്ങും
ആലപ്പുഴ∙ ടൗൺ സെക്‌ഷനിൽ കോൺവന്റ് പമ്പ്, കയർഫെഡ്, ഹനുമാൻ, പാറയിൽ, പാസ്പോർട്ട് ഓഫിസ്, പാസ്പോർട്ട് ഓഫിസ്, സെന്റ് ജോസഫ്സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.