ADVERTISEMENT

പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് ഫെറിയിൽ ചങ്ങാട സർവീസ് ഇന്നു മുതൽ പുനരാരംഭിക്കും. മാക്കേക്കടവിനു തെക്ക് ചിത്രാലയം രാജേഷിന്റെ വീടിനു സമീപമുള്ള കായൽക്കടവിൽ താൽക്കാലിക ജെട്ടി നിർമിച്ച് അവിടെ നിന്നും നേരേകടവിലേക്കാണ് സർവീസ്. ഇരുചക്ര വാഹനങ്ങളും യാത്രക്കാരെയും മാത്രമേ കയറ്റുകയുള്ളൂ. സമയക്രമം പഴയതു തന്നെയാണ്. ദിവസവും രാവിലെ 6.30ന് മാക്കേക്കടവിൽ നിന്നും സർവീസ് തുടങ്ങും. ഇവിടേയ്ക്കുള്ള റോഡും നിരപ്പാക്കിയിട്ടുണ്ട്. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ ചെയ്തത്.മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം തുടങ്ങിയതോടെയാണ് ഇവിടെ ചങ്ങാട സർവീസ് നിർത്തിയത്.

ഒരു ദിവസം മണപ്പുറം – നേരേകടവ് ഫെറിയായി സർവീസ് നടത്തിയെങ്കിലും ദൂരവും സമയവും കൂടുതലും മറ്റൊരു ചങ്ങാട സർവീസ് ഉള്ളതു മൂലവും അവിടെ തുടരാനായില്ല. ഇതോടെയാണ് മാക്കേക്കടവിൽ താൽകാലിക ജെട്ടി നിർമിച്ചത്. ജനങ്ങൾക്ക് യാത്രാസൗകര്യവും പഞ്ചായത്തുകൾക്ക് വരുമാനവുമാണ് ചങ്ങാട സർവീസ്. തൈക്കാട്ടുശേരി – ഉദയനാപുരം പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ചങ്ങാട സർവീസ് കരാർ കൊടുത്ത് നടത്തുന്നത്. പാലം നിർമാണത്തിന്റെ ഭാഗമായി മാക്കേക്കടവിൽ കരയിൽ സ്ഥാപിക്കാനുള്ള ആദ്യ പൈൽ കോൺക്രീറ്റ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി. രണ്ടാമത്തെ പൈൽ സ്ഥാപിക്കുന്നതിനുള്ള ബോറിങ്ങ് തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com