ADVERTISEMENT

ഒരാഴ്ചയുടെ അകലം; പോളിങ് ബൂത്തിലേക്കുള്ള ദൂരം കുറയുകയാണ്. സ്ഥാനാർ‍ഥികളുടെ പ്രയാണങ്ങളുടെ വേഗം കൂടുകയും. അവസാന റൗണ്ടെന്നു പറയാം. വിശ്രമമില്ലാതെ ഒരു സ്ഥലവും ബാക്കിയില്ലാതെ വോട്ട് തേടിയുള്ള സഞ്ചാരങ്ങളിലാണ് അവർ.

ആലപ്പുഴ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ സ്വീകരണ പര്യടനം അരൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. അരൂർ മുക്കത്ത് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. എരമല്ലൂർ, തുറവൂർ, വളമംഗലം, തൈക്കാട്ടുശേരി, പള്ളിപ്പുറം പ്രദേശങ്ങളിലെ സ്വീകരണത്തിനു ശേഷം അരൂക്കുറ്റിയിൽ സമാപിച്ചു.

യുഡിഎഫ് സ്ഥാനാർ‍ഥി കെ.സി.വേണുഗോപാൽ കായംകുളം മേഖലയിലെ സ്വീകരണ പര്യടനത്തിലായിരുന്നു ഇന്നലെ. പത്തിയൂരിലെ കശുവണ്ടിത്തൊഴിലാളികളോടും മറ്റു തൊഴിൽ മേഖലകളിലുള്ളവരോടും വോട്ട് തേടി. കരിപ്പുഴ, ഈരേഴ വടക്ക്, ചെട്ടികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം വൈകിട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം കൊറ്റുകുളങ്ങരയിൽനിന്ന് ഓച്ചിറ വരെ റോഡ്ഷോ നടത്തി.

എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ ചേർത്തല നിയമസഭാ മണ്ഡലം പര്യടനം മരുത്തോർവട്ടം തോട്ടത്തിൽ കവലയിൽനിന്നു തുടങ്ങി. പഴംകുളം, ആഞ്ഞിലിപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

മാവേലിക്കര
യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ പ്രചാരണം ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലായിരുന്നു. ചങ്ങനാശേരി മാർക്കറ്റിൽ ഐഎൻടിയുസി സംഘടിപ്പിച്ച റോഡ്ഷോയിൽ പങ്കെടുത്തു. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്നു പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിൽ സ്വീകരണ പര്യടനവും ഉണ്ടായിരുന്നു. തൃക്കൊടിത്താനം പീടികപ്പടിയിൽ സമാപിച്ചു.

എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാർ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി. വെട്ടിക്കവലയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ചിരട്ടക്കോണം, തലച്ചിറ, ചക്കുവരയ്ക്കൽ, ഇളമ്പൽ, മഞ്ചള്ളൂർ, കുരീപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ പ്രധാന പരിപാടി കൊട്ടാരക്കരയിൽ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത പൊതുസമ്മേളനമായിരുന്നു. അതിനു മുൻപു കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി. കൈനകരിയിൽനിന്നു തുടങ്ങി ജലയാത്രയായിരുന്നു ഏറെയും. വൈകിട്ടു കുന്നത്തൂർ മണ്ഡലത്തിലെ മൈനാഗപ്പള്ളിയിലും സ്വീകരണങ്ങൾ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com