ADVERTISEMENT

മാവേലിക്കര ∙ റോഡരികിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന കേബിളുകൾ അപകട ഭീഷണിയാകുന്നു. മാവേലിക്കര നഗരസഭ–കൊറ്റാർകാവ്–പുതിയകാവ് റോ‍ഡിലാണു വൈദ്യുതി വിതരണ കേബിളുകൾ അപകട ഭീഷണിയാകുന്നത്. പുതിയകാവ് ബ്ലോക്ക് ഓഫിസിനു സമീപമുള്ള പ്രധാന റോഡിൽ ടാറിങ്ങിലേക്കു കയറ്റിയാണ് ഏരിയൽ ബഞ്ച്ഡ് കേബിളുകളുടെ വലിയ റോളുകൾ ഇട്ടിരിക്കുന്നത്. ഇവിടെ തെരുവു വിളക്കു പ്രകാശിക്കാത്തതിനാൽ രാത്രി പുതിയകാവിൽ നിന്നെത്തി കൊറ്റാർകാവ് ഭാഗത്തേക്കു തിരിയുന്ന വാഹനങ്ങൾ കേബിൾ റോളിന്റെ തടിചട്ടത്തിൽ ഇടിച്ച് അപകടമുണ്ടായി.

കൊറ്റാർകാവ് ഭാഗത്തു കഴിഞ്ഞ ദിവസം കേബിളുകൾ വൈദ്യുത തൂണുകളിൽ സ്ഥാപിക്കുന്ന ജോലികൾക്കു ശേഷം റോ‍ഡരികിൽ ചുരുട്ടി വച്ചിരുന്നു. ഇതു പിന്നീടു റോഡ‍ിലേക്കു വീണ് അപകട ഭീഷണിയായി. പുലർച്ചെ ഇതുവഴി പോയ ഇരുചക്രവാഹനയാത്രക്കാർ കേബിളിൽ തട്ടി വീണ് അപകടം ഉണ്ടായി.അപകടക്കെണിയായി റോഡിൽ കിടന്ന കേബിളുകൾ അതുവഴി എത്തിയവരാണു ചുരുട്ടി വശത്തേക്കു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com