ADVERTISEMENT

ചേർത്തല ∙ ചേർത്തല നഗരത്തിലെത്തുന്നവർക്ക് തിരക്കിൽ നിന്ന് അൽപം മാറി വിശ്രമിക്കുന്നതിനു വേണ്ടി ഒരുക്കിയ വിശ്രമകേന്ദ്രം അനാഥമാകുന്നു. ചേർത്തല കോടതിക്കവലയ്ക്ക് വടക്കു ഭാഗത്തു ടി.ബി. കനാലിനു സമീപത്തായി ഒരുക്കിയ വിശ്രമകേന്ദ്രമാണ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രയോജനപ്പെടാതെ കിടക്കുന്നത്. വിശ്രമകേന്ദ്രത്തിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന വാഗ്ദാനം വർഷങ്ങൾക്ക് ശേഷവും നടപ്പായിട്ടില്ല. നഗരസഭ 11–ാംവാർഡിൽ കോടതിക്കവലയ്ക്ക് വടക്കു ഭാഗത്തായി മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് വർഷങ്ങൾക്ക് മുൻപ് വിശ്രമകേന്ദ്രം ഒരുക്കിയത്.

മുൻമന്ത്രി പി. തിലോത്തമന്റെ എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി 23 ലക്ഷത്തോളം രൂപ മുടക്കിയാണ് ടിബി കനാലിന്റെ ഇരുവശങ്ങളും നവീകരിച്ച് വിശ്രമ കേന്ദ്രമാക്കിയത്. കനാലിന്റെ ഇരുവശങ്ങളിലും കൽക്കെട്ടുകളിൽ ടൈലുകൾ വിരിച്ചതിനു ശേഷം ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. വിശ്രമിക്കാൻ എത്തുന്നവർക്ക് പെഡൽ ബോട്ടിങ് സൗകര്യം, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ,

ടോയ്‌ലറ്റ് ബ്ലോക്ക് തുടങ്ങിയവ ഒരുക്കുമെന്നറിയിച്ചെങ്കിലും ഒന്നും നടപ്പായില്ല. സമീപത്ത് മോട്ടർ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനാൽ ഇവിടെ എത്തുന്നവർക്കും വിശ്രമകേന്ദ്രം ഉപയോഗപ്പെടുമായിരുന്നു.കുട്ടികളുമായി കുടുംബസമേതം നഗരത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com