ADVERTISEMENT

ഇന്ന് 
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കാവാലം പഞ്ചായത്ത്, പത്തിൽമുട്ട്, കൃഷ്ണപുരം, കേസറിയ കുരിശടി, അറയ്ക്കൽ, മണിയങ്കരി ഈസ്റ്റ്, ഇടമ്പാടി, കിഴക്കുംപുറം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ലവൽക്രോസ് അടയ്ക്കും
മാവേലിക്കര ∙ പുതിയകാവ് മ‍ഞ്ഞാടി റെയിൽവേ ലവൽക്രോസ് ഇന്നു രാവിലെ 6 മുതൽ 27 രാവിലെ 6 വരെ അടച്ചിടും.

അധ്യാപക ഒഴിവ്
കറ്റാനം ∙ കേരള സർവകലാശാലയുടെ ഭരണിക്കാവിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഈ അധ്യയന വർഷത്തേക്ക് കൊമേഴ്‌സ്, മാനേജ്മെന്റ്, ഇംഗ്ലിഷ്, മലയാളം  വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. ഫോൺ. 0479 2959555, 94479 57744

പ്രീമെട്രിക്  ഹോസ്റ്റൽ
ചാരുംമൂട് ∙ പട്ടികജാതി വികസ വകുപ്പിന്റെയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും അധീനതയിൽ കരിമുളയ്ക്കലിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ അപേക്ഷ ക്ഷണിച്ചു. 5-10 വരെയുള്ള ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കാണ് അപേക്ഷിക്കാൻ കഴിയുക.   ഫോൺ:97476 43255, 85476 30059.

സെവൻസ്  ഫുട്ബോൾ ഫൈനൽ ഇന്ന്
കുട്ടനാട് ∙ മങ്കൊമ്പ് ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്നു നടക്കും. മങ്കൊമ്പ് അവിട്ടം തിരുനാൾ സ്കൂൾ മൈതാനത്തു വൈകിട്ട് 5നു നടക്കുന്ന ഫൈനൽ മത്സരത്തിൽ എഫ്സി കുമ്പനാടും കോട്ടയം ബ്ലാക്ക് ഈഗിൾസും തമ്മിൽ ഏറ്റുമുട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com