ADVERTISEMENT

ആലപ്പുഴ∙ഇഎസ്ഐ ആശുപത്രിയിലെ എസിയുടെ ഔട്ട് ഡോർ യൂണിറ്റുകൾ മോഷണം പോയി. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ എസിയുടെ മൂന്നു ഔട്ട്ഡോർ യൂണിറ്റുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഇതുമൂലം ആശുപത്രിയിൽ അടുത്ത ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകൾ മുടങ്ങുന്ന സ്ഥിതിയാണ്. തിങ്കളാഴ്ച രാവിലെ ജീവനക്കാരെത്തി എസി ഓൺ ചെയ്തപ്പോൾ പ്രവർത്തിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. ടെറസിലാണ് ഔട്ട്ഡോർ യൂണിറ്റുകൾ വച്ചിരുന്നത്.

എസി പ്രവർത്തിക്കാതെ വന്നപ്പോൾ നടത്തിയ പരിശോധനയിൽ ഒരു ഔട്ട്ഡോർ യൂണിറ്റ് തകർത്ത് അതിനുള്ളിലെ കോപ്പറുളും കംപ്രസറുകൾ മോഷ്ടിച്ചെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ മോഷ്ടിക്കപ്പെട്ട യൂണിറ്റുകളുടെ അവശിഷ്ടങ്ങൾ സമീപത്തെ റെയിൽവേയുടെ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് വച്ച് തന്നെ യൂണിറ്റ് തല്ലി തകർത്ത് അതിനുള്ളിലെ കോപ്പർ ഉൾപ്പെടെയുള്ളവ എടുത്ത ശേഷം റെയിൽവേയുടെ പറമ്പിലേക്ക് ഉപേക്ഷിച്ചതാകാമെന്നാണു സൂചന.

ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്നാണു കരുതുന്നത്. ഞായറാഴ്ച പുലർച്ചെ 1.26ന് ഒരാൾ ആശുപത്രിയിലെ ആംബുലൻസ് ഷെഡിന്റെ മുൻപിലൂടെ എത്തി സംശയാസ്പദമായ സാഹചര്യത്തിൽ പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.  ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ആശുപത്രിയിൽ പൊലീസ് സേവനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com