ADVERTISEMENT

അധ്യാപക ഒഴിവ്
ചേർത്തല∙ചേർത്തല എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിസിക്‌സ്, കണക്ക്,സ്റ്റാറ്റിറ്റിക്‌സ്, ബോട്ടണി, സുവോളജി, എൻവയൺമെന്റൽ സയൻസ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, കൊമേഴ്‌സ്  വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. എറണാകുളം കോളജ് ഉപമേധാവിയുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്തവർക്ക് അർഹത.  അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും മെയ് 6ന് മുൻപായി കോളജ് ഓഫിസിലോ guestlecturefornssc@gmail.com എന്ന ഇമെയിലിലോ  അയയ്ക്കുക.

അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂർ ∙ പട്ടികജാതി വികസന വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്കു കീഴിലുള്ള പുലിയൂർ പ്രീ –മെട്രിക് ഹോസ്റ്റലിലെ  2024 - 25 അധ്യയന വർഷത്തെ ഒഴിവുകളിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങൾക്ക് ട്യൂഷൻ അധ്യാപകരുടെ സേവനവും രാത്രി കാല മേൽനോട്ടത്തിന് ലേഡി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27.  944735 7077, 9207020350.

ഉദ്യോഗസ്ഥർക്ക് ഇന്നു കൂടി പോസ്റ്റൽ വോട്ട് ചെയ്യാം
ആലപ്പുഴ ∙ ഫോറം 12 വഴി പോസ്റ്റൽ വോട്ടിനായി അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടവർക്കു ഇന്നു കൂടി പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം. എല്ലാ നിയോജക മണ്ഡലങ്ങളിലുമുള്ള വോട്ടിങ് മെഷീൻ സ്വീകരണ വിതരണ കേന്ദ്രങ്ങളിലാണ് വോട്ടിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. 9 മുതൽ വൈകിട്ട് 5 വരെയാണ് സമയം.

പോളിങ് സാമഗ്രി വിതരണം
ആലപ്പുഴ ∙ പോളിങ് സമാഗ്രികളുമായി ഉദ്യോഗസ്ഥർ ഇന്ന് പോളിങ് ബൂത്തുകളിലെത്തും. സാമഗ്രികളുടെ വിതരണം രാവിലെ 8നു തുടങ്ങാൻ ക്രമീകരണങ്ങളായെന്നു  കലക്ടർ അലക്‌സ് വർഗീസ് അറിയിച്ചു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി 2614 പോളിങ് സ്റ്റേഷനുകളുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ 1333, മാവേലിക്കരയിൽ 1281.

തിരഞ്ഞെടുപ്പ് അവധി
ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രമാണിച്ചു നാളെഎല്ലാ പൊതു ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിലുള്ള സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കും അന്നേദിവസം ശമ്പളത്തോടെയുള്ള അവധി നൽകാനും നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇന്നു ജില്ലയിലെ പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായ സ്ഥാപനങ്ങൾക്കും പോളിങ് ബൂത്തുകളായ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് 27ന് അവധി
ആലപ്പുഴ ∙പ്രിസൈഡിങ്, പോളിങ് ഓഫിസർ ഡ്യൂട്ടി ചെയ്ത ഉദ്യോഗസഥർക്ക് 27നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അവധി പ്രഖ്യാപിച്ചു.

സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ആലപ്പുഴ ∙ ജില്ലയിലെ പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായ സ്ഥാപനങ്ങൾക്കും പോളിങ് ബൂത്തുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും  ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജ കലക്ടറുമായ അലക്സ് വർഗീസ് ഇന്ന് അവധി പ്രഖ്യാപിച്ചു.

സ്പോർട്സ് അക്കാദമികളിലേക്ക് സിലക്‌ഷൻ ട്രയൽസ് 
ആലപ്പുഴ∙  സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024– 25 അധ്യയന വർഷത്തേക്ക്  കനോയിങ് ആൻഡ് കയാക്കിങ്, റോവിങ് എന്നിവയിൽ 7,8 ക്ലാസുകളിലേക്കും പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കും കായിക താരങ്ങളെ തിരഞ്ഞെടുക്കാൻ സോണൽ സിലക്‌ഷൻ ട്രയൽസ് മേയ് 3ന് ആലപ്പുഴ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ  നടക്കും.  വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രേഖകളുമായുമായി സ്റ്റേഡിയത്തിൽ എത്തണം. 0477 2253090

ബാഡ്മിന്റൻ ടൂർണമെന്റ്
വെൺമണി ∙ വൈഎംസിഎയുടെ നേതൃത്വത്തിലുള്ള അഖിലകേരള ബാഡ്മിന്റൻ ടൂർണമെന്റ് ഡബിൾസ് 27നു രാവിലെ  9 മുതൽ നാലുമുക്ക് ഏലിയൻ ഹങ്ക് ഇൻഡോർ കോർട്ടിൽ നടക്കും. 9947310214, 9746203615.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com