ADVERTISEMENT

മാന്നാർ ∙ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു നേരെ പോളിങ് ബൂത്തിലേക്കായിരുന്നു മുഹമ്മദ് ഹാഷിമിന്റെ (18) യാത്ര; കന്നി വോട്ട് ചെയ്യാൻ. അപകടത്തെ തുടർന്നു ശസ്ത്രക്രിയ കഴിഞ്ഞ കാൽ വീൽചെയറിൽ ഒതുക്കിവച്ചാണു റാംപിലൂടെ ഹാഷിം പോളിങ് ബൂത്തിലെത്തിയത്.ഒന്നര വർഷം മുൻപു ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു ബൈക്ക് ഹാഷിമിന്റെ കാലിലേക്കു വീണ് എല്ലു പൊട്ടിയിരുന്നു. 

ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. അടുത്തിടെ പ്ലസ് ടു പരീക്ഷയുടെ സമയത്തു കാലിനു വേദനയുണ്ടായി. കമ്പി നീക്കാമെന്നു ഡോക്ടർ നിർദേശിച്ചു. അതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വോട്ട് ചെയ്യാനായി ഡിസ്ചാർജ് വാങ്ങി.തിരുവല്ല സെന്റ് മേരീസ് സ്കൂളിലാണു ഹാഷിം പഠിച്ചിരുന്നത്. സേവാദൾ ജില്ലാ വൈസ് ചെയർമാനും വ്യാപാരിയുമായ ടി.എസ്.ഷഫീഖിന്റെയും സജീനയുടെയും മകൻ. മാതാപിതാക്കളാണു കാറിൽ ഹാഷിമിനെ ബൂത്തിലെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com