ADVERTISEMENT

തുറവൂർ∙ ഇന്നലെ വൈകിട്ട്   പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, അരൂർ പഞ്ചായത്ത് പരിധിയിൽ മഴയെയും കാറ്റിനെയും തുടർന്ന്  പട്ടണക്കാട്, കുത്തിയതോട്, അരൂർ വൈദ്യുതി സെക്‌ഷനുകൾക്ക് കീഴിൽ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതക്കമ്പിയിൽ മരക്കൊമ്പുകളും തെങ്ങോലകളും വീണു. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ദേശീയ പാതയിൽ  വെള്ളം നിറഞ്ഞത്  ഗതാഗതക്കുരുക്കിനും കാരണമായി.

കുത്തിയതോട്, എരമല്ലൂർ,  ചന്തിരൂ‍ർ അരൂർ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായത്. ഉയരപ്പാതയുടെ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെ   മണിക്കൂറുകൾ കൊണ്ടാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. വെള്ളം നിറഞ്ഞത് വാഹന യാത്രികരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com