ADVERTISEMENT

ആലപ്പുഴ ∙ മഴക്കാലപൂർവ മെഗാ ശുചീകരണ ക്യാംപെയ്നിന്റെ ഭാഗമായി ഇന്നലെ നഗരത്തിലെ 52 വാർഡുകളിലെ 600 കേന്ദ്രങ്ങളിൽ ശുചീകരണം നടത്തി. കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, അങ്കണവാടി, ആശാവർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, വ്യാപാരികൾ, എൻഎസ്എസ് വൊളന്റിയേഴ്സ്, റസിഡന്റ്സ് അസോസിയേഷനുകൾ, സ്വയം സഹായ സംഘങ്ങൾ, റോട്ടറി, ലയൺസ് ക്ലബ് തുടങ്ങിയവർ ക്യാംപെയ്നിന്റെ ഭാഗമായി. ഓരോ വാർഡിലെയും പൊതുഇടങ്ങളും പാതയോരങ്ങളും വൃത്തിയാക്കി. കൊതുക് ഉറവിട നശീകരണം, നീർച്ചാലുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ഹോട്ട് സ്പോട്ടുകൾ നീക്കം ചെയ്യൽ, കിണറുകളുടെ ക്ലോറിനേഷൻ തുടങ്ങിയവ നടത്തി. 

തെക്കൻ മേഖലയിലെ ശുചീകരണം ശതാബ്ദി മന്ദിരത്തിനു സമീപം എച്ച്.സലാം എംഎൽഎയും വടക്കൻ മേഖലയിലെ ശുചീകരണം മിനി സിവിൽ സ്റ്റേഷന് സമീപം പി.പി.ചിത്തരഞ്ജൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, നസീർ പുന്നയ്ക്കൽ, എം.ജി.സതീദേവി, ആർ.വിനീത, കൗൺസിലർമാരായ സലിം മുല്ലാത്ത്, ബി.അജേഷ്, ബി.നസീർ, ബി.മെഹബൂബ്, ക്ലാരമ്മ പീറ്റർ, സിമി ഷാഫി ഖാൻ, നഗരസഭ സെക്രട്ടറി എ.എം.മുംതാസ്, ഹെൽത്ത് ഓഫിസർ കെ.പി.വർഗീസ്, മാലിന്യ മുക്ത നവകേരളം നോഡൽ ഓഫിസർ സി ജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.മനോജ് കുമാർ, ബി.എ.ശ്യാം കുമാർ, എം.ജിഷ, ശങ്കർ മണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com