6 മാസം: നെല്ലുവില ലഭിക്കാതെ കുടുംബശ്രീക്കാർ
Mail This Article
×
അമ്പലപ്പുഴ ∙ പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിൽ കൃഷി ചെയ്ത കുടുംബശ്രീ പ്രവർത്തകർ സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ വില 6 മാസം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. 10 പേർ അടങ്ങുന്ന ലാവണ്യ കുടുംബശ്രീ കൂട്ടായ്മയാണ് കഴിഞ്ഞ ഡിസംബറിൽ 74 ക്വിന്റൽ നെല്ലു കൊടുത്തത്. ക്വിന്റലിനു 4 കിലോഗ്രാം കിഴിവും നൽകി. 4 ഏക്കറിലാണ് ഇവർ കൃഷി ചെയ്തത്. കൂട്ടായ്മയ്ക്ക് പിആർഎസ് നൽകാൻ കഴിയില്ലെന്നാണ് പാഡി ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്. പിന്നീട് കൂട്ടായ്മ ഭാരവാഹിയുടെ പേരിൽ പിആർഎസ് നൽകാൻ പാടശേഖര സമിതി ആവശ്യപ്പെട്ടു. പാഡി ഓഫിസർമാർ നിർദേശിച്ച രേഖകൾ 3 മാസം മുൻപ് സമർപ്പിച്ചു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്താണു കുടുബശ്രീ പ്രവർത്തകർ പാടശേഖരം ഒരുക്കി കൃഷി ചെയ്തത്. ഏക്കറിനു 40,000 രൂപയ്ക്കുമേൽ ചെലവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.