ADVERTISEMENT

അരൂർ∙ ഹൈവേ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്ത് കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ചരക്കു വാഹനങ്ങൾ കടത്തി വിടാതിരിക്കാൻ നടപടികൾ കർശനമായി നടപ്പാക്കാൻ മന്ത്രി പി.പ്രസാദിന്റെ നിർദേശപ്രകാരം ചേർത്തല റസ്റ്റ്‌ ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗത്തിൽ തീരുമാനിച്ചു. നിലവിൽ തെക്കു നിന്നു (ആലപ്പുഴ നിന്ന്) വരുന്ന വാഹനങ്ങൾ തുറവൂരിൽ നിന്ന് ടിഡി ഹൈസ്കൂൾ വഴി തിരിഞ്ഞു കുമ്പളങ്ങി വഴി മരട് ജംഗ്ഷനിൽ എത്തുന്ന ക്രമീകരണവും വടക്കു നിന്നും(അരൂർ ഭാഗത്തുനിന്ന്) വരുന്ന വാഹനങ്ങൾ അരൂക്കുറ്റി മാക്കേകടവ് വഴി തുറവൂർ വരുന്ന ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

വലിയ വാഹനങ്ങൾ( കണ്ടെയ്നർ പോലുള്ള വലിയ ഹെവി വാഹനങ്ങൾ) തൃശ്ശൂരിൽ നിന്നും വരുന്നത് അങ്കമാലി വഴി പെരുമ്പാവൂരിലൂടെ തിരിച്ചുവിടും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ കണ്ടെയ്നറുകൾ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് തിരിച്ചുവിട്ടു തൃപ്പൂണിത്തുറ വഴി എംസി റോഡിലേക്ക് കടത്തിവിടും. ഈ ക്രമീകരണം കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നടപടി സ്വീകരിക്കും. 

കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അമ്പലപ്പുഴയിൽ വച്ച് വഴി തിരിച്ച്  തിരുവല്ല വഴി കടത്തിവിടും. എന്നാൽ ഇവിടെ റെയിൽവേ ക്രോസ് പ്രശ്നം ഉള്ളതിനാൽ ദീർഘദൂര കണ്ടെയിനർ ഹെവി വാഹനങ്ങൾ ചവറ ടൈറ്റാനിയം ഭാഗത്തുനിന്ന് തിരിച്ച് ശാസ്താംകോട്ട വഴി തിരിച്ചുവിടും .അമ്പലപ്പുഴ, അരൂർ ജംഗ്ഷനുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതിന് ഹൈവേ പെട്രോൾ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിന് രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേരാനും തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com