ADVERTISEMENT

‍കായംകുളം∙ ആലപ്പുഴയിൽ നിന്ന് സർവീസ് നടത്തിയിട്ടു വരുമാനം കുറവായ മൂന്നാർ സർവീസ് കായംകുളത്തു നിന്നു സർവീസ് തുടങ്ങിയതോടെ സൂപ്പർ ഹിറ്റായതിനു പിന്നിൽ ഈ ശബ്ദമുണ്ട്. ഡ്രൈവർ കോലഞ്ചേരി സ്വദേശി ജെയ്സന്റെ ശബ്ദം. അതിലെ ആത്മാർഥത. കായംകുളത്തു നിന്ന് ആലുവ, കോതമംഗലം വഴി മൂന്നാറിലേക്കുള്ള ട്രിപ്പിനിടെ ആലുവ സ്റ്റേഷനിൽ ബസിൽ നിന്നിറങ്ങി ജെയ്സൺ ‘‘എല്ലാവരും അടിച്ചു കേറിവാ ...’’ എന്ന് ഉച്ചത്തിൽ വിളിച്ചു യാത്രക്കാരെ ബസിലേക്കു കയറ്റുന്ന രംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

യാത്രക്കാരൻ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ ലൈക്കുകളും കമന്റുകളും നിറഞ്ഞു. അതോടെ കായംകുളം കെഎസ്ആർടിസി ഡിപ്പോയുടെ ഫെയ്സ് ബുക്ക് പേജിൽ ഈ പോസ്റ്റ് ഇടം പിടിച്ചു. ഗതാഗത മന്ത്രി അത് സ്വന്തം പേജിലേക്ക് റീപോസ്റ്റ് ചെയ്തതോടെ ലൈക്കുകൾ മൂന്നു ലക്ഷം കടന്നു. ഇത്തരം ആത്മാർഥതയുള്ള ജീവനക്കാരാണു സ്ഥാപനത്തിന്റെ മുതൽക്കൂട്ടെന്നും പല സർവീസുകളും റീഷെഡ്യൂൾ ചെയ്തതോടെ ഇത്തരം മാറ്റം പ്രകടമാണെന്നും മന്ത്രി കുറിച്ചു.

ഒന്നര വർഷം മുൻപാണു കായംകുളത്തു നിന്നു മൂന്നാർ സർവീസ് ആരംഭിച്ചത്. ആലുവയിൽ ട്രെയിൻ വരുന്ന സമയത്ത് ഡിപ്പോയിലെത്തുന്ന ബസിലേക്കു പരമാവധി പേരെ വിളിച്ചു കയറ്റാൻ ജെയ്സൺ പുറത്തിറങ്ങും. മറ്റ് ആൾത്തിരക്കുള്ള ഡിപ്പോയിലെത്തുമ്പോഴും ഇതേ രീതി ആവർത്തിക്കും. മൂന്നാർ റൂട്ട് സ്വകാര്യ ബസുകളുമായി കടുത്ത മത്സരത്തിലാണ്. അവിടെയാണു ജയ്സന്റെ ആത്മാർഥത വിജയം കണ്ടത്. 25000 രൂപ മുതൽ 30000 രൂപ കലക്‌ഷനുള്ള  ലാഭ സർവീസായി ഈ റൂട്ട് മാറിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com