ADVERTISEMENT

പൂച്ചാക്കൽ∙ ‘ശരീരമാകെ ചതവും വേദനയുമാണ്; വേദന മൂലം വസ്ത്രം മാറ്റാൻ പോലും സാധിക്കുന്നില്ല’ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തുടരുന്ന ദലിത് യുവതി തൈക്കാട്ടുശേരി അഞ്ചുപുരയ്ക്കൽ നിലാവ് (19) വേദന കടിച്ചിറക്കുകയാണ്. ഇടതുകയ്യുടെ കുഴയിൽ ചതവുള്ളതിനാൽ ബാഗ് ഇട്ടിരിക്കുകയാണ്. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.  ബുധനാഴ്ച വൈകിട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. അതുവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണ വിഭാഗത്തിൽ കിടിത്തിയിരിക്കുകയായിരുന്നു.  പൊതുവഴിയിൽ അടിയും ചവിട്ടുമെല്ലാമേറ്റ നിലാവിനെ കുനിച്ചു നിർത്തിയും ഇടിച്ചു.

ഇപ്പോഴും കഴുത്തിലും മുതുകിലും അടിവയറ്റിലും വേദനയുണ്ട്. ഉറക്കം കുറവാണെന്നും നിലാവ് പറഞ്ഞു. കിടക്കാനും ഇരിക്കാനും ബുദ്ധിമുട്ടാണ്. ശുചിമുറിയിൽ പോകുന്നതും പ്രയാസമാണ്. ആരോഗ്യസ്ഥിതി  മെച്ചപ്പെടാൻ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. നിലാവിന് നിയമ സഹായം ഉറപ്പാക്കുമെന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. ചികിത്സയിൽ കഴിയുന്ന യുവതിയെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ബി.ബിന്ദു ഭായി, വിക്ടിം ക്രൈം സെന്റർ അംഗം സിനു, ലീഗൽ അസിസ്റ്റന്റ് നിഖിത എന്നിവർ സന്ദർശിച്ചു.  യുവതിയുടെ ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി. 

4 പ്രതികൾ ഒളിവിൽ 
പൂച്ചാക്കൽ∙ നിലാവിനെ ആക്രമിച്ച കേസിൽ 4 പേരെ ഇനിയും പിടികൂടാനായില്ല. പിടിയിലായ തൈക്കാട്ടുശേരി കൈതവളപ്പിൽ ഷൈജു (43), സഹോദരൻ  ഷൈലേഷ് എന്നിവർ റിമാൻഡിലാണ്. ഷൈജുവിന്റെ മാതാവ് വള്ളിയെ മർദിച്ചെന്ന പരാതിയിൽ നിലാവിനും ഒപ്പമുള്ള 5 പേർക്കെതിരെയും കേസുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com