ADVERTISEMENT

ആലപ്പുഴ∙ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ അമ്പരന്നു പോകും, ആകെയൊരു മാറ്റം. എമ്പാടും പണികൾ. അമൃത് ഭാരത് പദ്ധതിയിൽ ഏകദേശം 10 കോടി രൂപയുടെ നവീകരണമാണു സ്റ്റേഷനിൽ നടക്കുന്നത്. രണ്ടു മാസത്തിനകം പണി പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പണികൾക്കു തുടക്കമിട്ടെങ്കിലും മഴയെത്തുടർന്നു നിർത്തിവച്ചിരുന്നു. രണ്ടാമതൊരു നടപ്പാലം ഉൾപ്പെടെയാണ് ഇവിടെ വരുന്നത്. സ്റ്റേഷനിലെ പ്രധാന കവാടത്തിനു വടക്കു ഭാഗത്തായാണു പുതിയ നടപ്പാലം വരിക. നിലവിലുള്ളതു തെക്കുഭാഗത്താണ്.

രണ്ടു നടപ്പാലം വേണമെന്നതു യാത്രക്കാരുടെ ആവശ്യമായിരുന്നു. പ്രധാന കവാടം പുതുക്കിപ്പണിയും. ഇവിടെ ടൈലുകൾ പാകുന്നു. ഒന്നാം പ്ലാറ്റ്ഫോമിൽ മേൽക്കൂര സീലിങ് ചെയ്യുന്നു. സ്റ്റേഷനു പുറത്താണു മറ്റു നിർമാണങ്ങൾ. വനിതാ– ശിശു ആശുപത്രിക്കു സമീപം റെയിൽവേ ലവൽക്രോസ് മുതൽ സ്റ്റേഷൻ വരെ റോഡിന് ഇരുവശത്തും നടപ്പാത കെട്ടുകയാണ്. സ്റ്റേഷനു മുൻപിൽ വാഹനങ്ങൾക്കു യാത്രക്കാരെ ഇറക്കാനും സൗകര്യമുണ്ടാക്കും.   ഒന്നാം പ്ലാറ്റ്ഫോമിൽ നവീകരണത്തിന്റെ ഭാഗമായി ടിക്കറ്റ് കൗണ്ടറും ഓട്ടോ സ്റ്റാൻഡും എസി കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തേക്കു മാറ്റിയിട്ടുണ്ട്.

ഗതാഗതക്കുരുക്ക്
റെയിൽവേ ലവൽക്രോസ് മുതൽ സ്റ്റേഷൻ വരെയുള്ള റോഡിന്റെ വശങ്ങളിൽ മരക്കഷണങ്ങൾ കിടക്കുന്നതു വാഹനങ്ങൾക്കു ഭീഷണിയാകുന്നു. റെയിൽവേയുടെ കരാറുകാരൻ മുറിച്ചിട്ട മരക്കഷണങ്ങൾ മാസങ്ങളായിട്ടും നീക്കിയിട്ടില്ല. ഇതു നീക്കം ചെയ്യണമെന്നു പലവട്ടം റെയിൽവേ അറിയിച്ചിരുന്നു. ഇവിടെ നടപ്പാത നിർമാണവും നടക്കുന്നതിനാൽ ഗതാഗതക്കുരുക്കാണ്. കാൽനടയാത്രക്കാർ ഇതിനിടയിൽപെട്ടു വലയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com