ADVERTISEMENT

ആലപ്പുഴ ∙ ജോലിക്ക് പോകാനായി ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് പരുക്കേറ്റു. തകഴി കുന്നുമ്മ വിഷ്ണുവിന്റെ ഭാര്യ കാർത്തികയ്ക്ക് (24) ആണ് പരുക്കേറ്റത്. തലയിലാണ് പരുക്ക്. തകഴി റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെ 5.10ന് ആയിരുന്നു അപകടം. കാർത്തികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com