ADVERTISEMENT

തുറവൂർ∙ വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപന നടത്തി വന്ന ഒഡിഷ സ്വദേശികളായ മൂന്നംഗ സംഘം പൊലീസ് പിടിയിലായി. ഭോരൻ (40), ജിതേന്ദ്ര പ്രതാപ് (45), സുദേശ് (22) എന്നിവരെയാണ് അരൂർ -കോട്ടപ്പുറം റോഡിനു സമീപമുള്ള വാടക വീട്ടിൽ നിന്നു പൊലീസ് സംഘം പിടികൂടിയത്. ഇവിരിൽ നിന്നായി 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡിഷയിൽ നിന്നാണു കഞ്ചാവ് കൊണ്ടുവന്നതെന്നു മൂവരും പൊലീസിനോട് പറഞ്ഞു. മൂന്നു മാസം മുൻപ് മറ്റൊരു ഒഡീഷ സംഘം താമസിച്ചിരുന്ന അരൂരിലെ വാടക വീട്ടിൽ നിന്നു 20.5 കിലോ കഞ്ചാവുമായി 4 ഒഡീഷ സ്വദേശികൾ പൊലീസിന്റെ പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്. അരൂരിലെ വ്യവസായ കേന്ദ്രങ്ങളിൽ ജോലിക്കെന്ന പേരിലെത്തുന്ന സംഘം ഒഡിഷയിൽ നിന്നു കഞ്ചാവ് അരൂരിൽ ട്രെയിൻമാർഗം എത്തിച്ച് അതിഥി തൊഴിലാളികൾ വിൽക്കുന്ന സംഘമാണിതെന്ന് പൊലീസ് പറ‍ഞ്ഞു.

English Summary:

Three men from Odisha were apprehended in Thuravoor, Kerala for allegedly selling cannabis. This arrest follows a similar incident three months prior, highlighting a concerning trend of drug trafficking involving migrant workers in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com