ADVERTISEMENT

ഒറ്റത്തവണ തീർപ്പാക്കൽ ഇന്ന്:  ആലപ്പുഴ∙ വിവിധ കാരണങ്ങളാൽ ബിൽ അടയ്ക്കാതെ കുടിശിക വരുത്തിയവർക്കു ബിഎസ്‌എൻഎൽ ജില്ലാതല ഒറ്റത്തവണ തീർപ്പാക്കൽ ഇന്നു ചെങ്ങന്നൂർ കസ്റ്റമർ കെയർ ഓഫിസിൽ അക്കൗണ്ട്സ് ഓഫിസറുടെ സാന്നിധ്യത്തിൽ നടത്തും. 0477 2253600, 9447151900.

കുടിശിക അടയ്ക്കാം
ആലപ്പുഴ ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. 

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 7ന്
ആലപ്പുഴ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 7ന് രാവിലെ 11ന് ഗവ. ഗെസ്റ്റ് ഹൗസിൽ. ചെയർമാൻ എ.എ.റഷീദ് പരാതികൾ പരിഗണിക്കും. 

തീയതി നീട്ടി
ആലപ്പുഴ∙ റേഷൻ കടകൾ വഴി ഇ-കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി  8 വരെ നീട്ടി.  മുൻഗണന വിഭാഗത്തിലുള്ള (മഞ്ഞ, പിങ്ക്) കാർഡുകളിലെ അംഗങ്ങൾ അപ്ഡേഷൻ പൂർത്തിയാക്കണമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു.

സ്പോട് അഡ്മിഷൻ
ആലപ്പുഴ∙ മാവേലിക്കര രാജാരവിവർമ ഫൈൻ ആർട്സ് കോളജിൽ 2024-25 അധ്യയനവർഷത്തെ ബാച്‌ലർ ഓഫ് ഫൈൻ ആർട്സ് കോഴ്സിന് നിലവിലുള്ള വിശ്വകർമ്മ-1, എസ്.സി-2 എന്നീ ഒഴിവുകളിലേക്ക് 9ന് രാവിലെ 11ന് സ്പോട് അഡ്മിഷൻ നടത്തും. 

റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ ∙ കുറവൻതോട് റെയിൽവേ ഗേറ്റ് ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. വാഹനങ്ങൾ ഗുരുമന്ദിരം ഗേറ്റ് വഴി പോകണം. 

ക്വിസ് മത്സരം
"ആലപ്പുഴ∙ ജില്ലാ ഖാദി ഗ്രാമവ്യവസായ കേന്ദ്രം ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കൻഡറി  വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു. 
  17ന് രാവിലെ 11ന് റെയ്ബാൻ മിനി ഓഡിറ്റോറിയത്തിലാണു മത്സരം. 15ന് മുൻപ് റജിസ്റ്റർ ചെയ്യണം. 8547052341, poalp@kkvib.org.

താൽക്കാലിക അധ്യാപക ഒഴിവ് 
മുതുകുളം∙ആറാട്ടുപുഴ മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സീനിയർ ഇക്കണോമിക്സ് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 8 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
കലവൂർ ∙ അസാപ് ചെറിയ കലവൂർ സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ ഹബ് പദ്ധതിയിൽ കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടെയുള്ള സൗജന്യ തൊഴിൽ പരിശീലനത്തിനായി ഓഫിസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് , മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പയർ ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 94959 99682.

പച്ചക്കറിത്തൈകൾ
മാരാരിക്കുളം ∙ തെക്ക് കൃഷിഭവനിൽ കോവൽ തൈകളും നിത്യവഴുതന തൈകളും കറിവേപ്പ് തൈകളും വിതരണത്തിനായി എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10.30 മുതൽ വിതരണം ചെയ്യും. ആവശ്യക്കാർ കരം അടച്ച രസീതുമായി എത്തണം.

രക്തദാന ക്യാംപ് 
കഞ്ഞിക്കുഴി ∙ എൻഎസ്എസ് ചാരമംഗലം ഗവ.ഡിവി എച്ച്എസ്എസ് യൂണിറ്റ് 8ന് രാവിലെ 9ന് രക്തദാന ക്യാംപും സൗജന്യ ജീവിതശൈലി രോഗ നിർണയവും നടത്തും.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാംപ് ആലപ്പുഴ മെഡിക്കൽ കോളജ് രക്തബാങ്ക്, തുരുത്തിപ്പളളി ഫാമിലി ഹെൽത്ത് സെന്റർ എന്നിവയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. റജിസ്ട്രേഷന് 94965 97568.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com