ADVERTISEMENT

പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് താൽക്കാലിക ഒപി കെട്ടിടം ഒരുങ്ങുന്നു. നിലവിലുള്ള കെട്ടിടം ജീർണാവസ്ഥയിൽ ആയതോടെയാണ് താൽക്കാലിക കെട്ടിടം ഒരുക്കുന്നത്. മൂന്നു ഡോക്ടർമാർക്ക് ഒപിയിൽ രോഗികളെ നോക്കാനുള്ള മുറികളും ചീട്ട് എഴുതാനുള്ള മുറിയുമാണ് സജ്ജീകരിക്കുന്നത്. റാംപ്, വൈദ്യുതീകരണ ജോലികൾ തുടങ്ങിയ കൂടി ചെയ്താൽ അവിടെ പ്രവർത്തനം തുടങ്ങും.തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ 5 ലക്ഷം രൂപയാണ് ആദ്യം അനുവദിച്ചത്. അതു തീർന്നു. ആശുപത്രിക്കായി കുറച്ചുകൂടി ഫണ്ട് ചെലവഴിച്ചു താൽക്കാലിക കെട്ടിടം നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. ഫാർമസി പ്രവർത്തനം നിലവിലെ സ്ഥലത്തു നിന്നും പുനഃക്രമീകരിക്കുന്നുണ്ട്.വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ ഒപി പ്രവർത്തിക്കുന്നത്. മഴ പെയ്താൽ ചോർച്ചയും രൂക്ഷമാണ്.

ഫാർമസി ബ്ലോക്കിനോടു ചേർന്നുള്ള രണ്ടു കെട്ടിടങ്ങൾ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള കിടത്തി ചികിത്സ ഉണ്ടായിരുന്ന കെട്ടിടമാണിത്. കിടത്തി ചികിത്സ ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യക്കാർക്ക് നിരീക്ഷണ മുറിയിൽ സൗകര്യം ഒരുക്കുന്നുണ്ട്.ദിവസവും മുന്നൂറോളം രോഗികളാണ് തൈക്കാട്ടുശേരി ആശുപത്രി ഒപിയിലെത്തുന്നത്. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) 5 കോടി രൂപ അനുവദിച്ചിരുന്നു. ആശുപത്രിയുടെ സ്ഥലം സംബന്ധിച്ച ഉടമസ്ഥാവകാശത്തിനു തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നടപടികൾ നടത്തുകയാണ്.സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിന്റെ പക്കലില്ല. 125ൽപ്പരം വർഷം പഴക്കമുള്ള കെട്ടിടവും സ്ഥലവും നേരത്തെ കൈമാറി കിട്ടിയതാണ്.

English Summary:

To address the deteriorating condition of the existing facility, a temporary outpatient building is being constructed at Thaikkattucherry Community Health Center in Poochakkal. This article highlights the need for this new building, the progress of its construction, funding details, and future plans for a permanent solution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com