ADVERTISEMENT

പുതിയകാവ് ∙ തിരക്കുള്ള റോഡ‍ിൽ ഗതാഗതം തടസ്സപ്പെടും വിധം വലിയ വാഹനങ്ങൾ അനധികൃതമായി പാർക്കിങ് നടത്തുന്നതു അപകടത്തിന് ഇടയാക്കുന്നു.പുതിയകാവ്–കല്ലുമല റോ‍ഡിലാണു അപകടഭീഷണിയായി വലിയ വാഹനങ്ങൾ നിർത്തിയിടുന്നത്.പുതിയകാവിൽ നിന്നു കല്ലുമലയിലേക്കു തിരിയുന്ന ഭാഗത്തുള്ള ഗോഡൗണിലേക്കു സാധനങ്ങളുമായി എത്തുന്ന വലിയ ലോറി റോഡിൽ തിരിക്കുന്നതിനു ഏറെ സമയം എടുക്കുന്നതിനാൽ ഇരു ദിശകളിൽ നിന്നും എത്തുന്ന വാഹനങ്ങൾ മണിക്കൂറോളം കുരുക്കിലാകുന്നു. കഴിഞ്ഞദിവസം ഇവിടെ ഒന്നര മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.ഏറെ തിരക്കുള്ള സമയത്താണു വലിയ ലോറി ഇവിടെ സാധനങ്ങളുമായി എത്തുന്നത്. ഗോഡൗണിലേക്കു പ്രവേശിക്കുന്ന വഴി ഇടുങ്ങിയതു ആയതിനാൽ ലോറി വേഗം തിരിക്കാൻ കഴിയാത്തതാണു പ്രശ്നത്തിന് ഇടയാക്കുന്നത്.

ലോറി പുലർച്ചെയോ രാത്രി വൈകിയോ എത്തി ഗോഡൗണിലേക്കു പ്രവേശിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് സ്ഥിരം യാത്രക്കാർ പലതവണ ആവശ്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന പരാതി ശക്തമാണ്.2 ദിവസമായി കല്ലുമല ലവൽക്രോസ് അടച്ചിട്ടിരിക്കുന്നതിനാൽ പുതിയകാവ്–കല്ലുമല റോ‍ഡിൽ തിരക്കും ഏറെയാണ്.കല്ലുമല മേൽപാലം നിർമാണം തുടങ്ങുന്നതോടെ ബുദ്ധ ജംക്‌ഷൻ–കല്ലുമല റോഡ‍ിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആ സമയത്തു പുതിയകാവ്–കല്ലുമല റോ‍ഡിൽ സമാനമായ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ സ്ഥിതി ഗുരുതരമാകും. സാധനങ്ങളുമായി എത്തുന്ന ലോറി ഗോഡൗൺ ഭാഗത്തേക്കു കൃത്യമായി വേഗം തിരിയുന്നതിനു നടപടി സ്വീകരിക്കണമെന്നും റോഡിലെ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നുമാണു സ്ഥിരം യാത്രക്കാരുടെ ആവശ്യം.

English Summary:

The Puthiyav Kavu - Kallumala Road is facing severe traffic congestion due to illegal parking by large lorries delivering to a godown with poor access. The situation is exacerbated by narrow roads, peak hour deliveries, and ongoing construction projects. Commuters demand immediate action to alleviate the dangerous and disruptive situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com