ADVERTISEMENT

പൂച്ചാക്കൽ∙ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തിയ സംഘം മാക്കേക്കടവ്– നേരെകടവ് പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. തിരുവനന്തപുരത്തു നിന്നും ഇന്നലെ വൈകിട്ട് സംഘം മാക്കേക്കടവിലെത്തിയത്. 60 ശതമാനം നിർമാണം പൂർത്തിയായ പാലത്തിന്റെ ബീമുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. 8 ബീമുകൾ സ്ഥാപിച്ചു. മറ്റു ബീമുകളുടെ നിർമാണം പുരോഗമിക്കുന്നതും സംഘം വിലയിരുത്തി. പൊതുമരാമാത്ത് വകുപ്പ് എക്സിക്യ‌ൂട്ടീവ് എൻജിനീയർ എസ്. ശ്രീജിത്ത്  നിർമാണ പുരോഗതി വിശദീകരിച്ചു.

English Summary:

The construction of the Makkekkadavu-Nerekadavu bridge in Poochakkal is moving ahead steadily, with 60% of the project already finished. A team from the Finance Department recently visited the construction site to assess the progress and were briefed by Public Works Department officials.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com