ADVERTISEMENT

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുഗമമായ പ്രവർത്തനത്തിനു രോഗികൾക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും അനിവാര്യമായ ലിഫ്റ്റുകളിൽ പകുതിയിൽ അധികം തകരാറിലായിട്ട് 4 മാസം പിന്നിടുന്നു. ആശുപത്രിയിൽ ആകെ 15 ലിഫ്റ്റുകൾ ഉള്ളതിൽ 8 എണ്ണവും ഇപ്പോൾ പ്രവർത്തനരഹിതമാണ്. ജി വൺ ബ്ലോക്കിലെ ലിഫ്റ്റിന്റെ മേൽക്കൂര അഴിച്ചിട്ട നിലയിലാണ്. മേൽക്കൂര ഇല്ലാത്തതിനാൽ ചോർച്ചയും പതിവായി. മഴ നനഞ്ഞു ലിഫ്റ്റിന്റെ തകരാർ കൂടുതൽ ഗുരുതരമാകാനും സാധ്യതയുണ്ട്.

ഡി വൺ, ഡി 2 ലിഫ്റ്റുകളിൽ ഡി 2 ലിഫ്റ്റിന്റെ സ്വിച്ചുകളും പ്രവർത്തനരഹിതമാണ്. ലിഫ്റ്റുകൾ തകരാറിലാണ് എന്ന  ബോർഡ് പതിച്ചതിനു മുന്നിലെത്തുന്ന അവശരായ രോഗികൾ ലിഫ്റ്റിൽ കയറാൻ കഴിയാതെ ഗോവണിപ്പടി കയറി പോകുന്നതു പതിവ് കാഴ്ചയാണ്. ലിഫ്റ്റുകൾ തകരാറിലാണ്  എന്ന്  രോഗികളും ഡോക്ടർമാരും ആശുപത്രി അധികാരികളെ പല വട്ടം അറിയിച്ചിട്ടും പരിഹരിക്കാൻ തീരുമാനമായിട്ടില്ല.

15 ലിഫ്റ്റുകൾക്കുമായി വർഷം 48 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്കായി ചെലവിടുന്നത്. സർവീസ് ഏറ്റെടുത്ത ഏജൻസി മുൻകൂട്ടി അറിയിപ്പില്ലാതെ വരുന്നതിനാൽ ലിഫ്റ്റ് ടെക്നിഷ്യൻമാരുടെ സാന്നിധ്യം പലപ്പോഴും കാണില്ല. പേരിനു സർവീസ് നടത്തി ഏജൻസിയുടെ ജീവനക്കാർ മടങ്ങുകയാണ് പതിവ്. ലിഫ്റ്റുകളുടെ തകരാർ പരിഹരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികാരികൾ തയാറായിട്ടില്ല.

English Summary:

Ambalappuzha Medical College Hospital is grappling with a critical infrastructure issue as eight of its 15 lifts have been non-functional for the past four months. This malfunctioning equipment has significantly disrupted hospital operations and caused distress to patients, especially those in critical conditions, who are forced to climb stairs. Despite spending a significant amount on maintenance, the hospital authorities have failed to address the recurring lift breakdowns, raising questions about their commitment to patient well-being and efficient healthcare delivery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com