ADVERTISEMENT

തുറവൂർ ∙ ഉയരപ്പാത നിർമാണത്തെത്തുടർന്ന് പൊടിശല്യം മൂലം ജനങ്ങൾക്കു ദുരിതയാത്ര. റോഡിൽ സ്ഥാപിച്ച ഇരുമ്പുവേലിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി കഴുകിക്കളയുക മാത്രമാണു നിർമാണക്കമ്പനി ചെയ്യുന്നത്. മാസ്ക് ധരിച്ചും, മൂക്കുപൊത്തിയുമാണ് ജനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നത്. വാഹനങ്ങൾ ഓടുമ്പോൾ ഉയരുന്ന പൊടിപടലം അതിരൂക്ഷമാണ്. മഴയെ തുടർന്നു രൂപംകൊണ്ട കുഴികൾ അടയ്ക്കാൻ സിമന്റും മെറ്റൽപ്പൊടിയും, ചെറുമെറ്റലും ഉപയോഗിച്ചതോടെയാണു പൊടിശല്യം രൂക്ഷമായത്. പൊടിശല്യം ഒഴിവാക്കാൻ ടാങ്കർ ലോറിയിൽ നിന്നു വെള്ളം റോഡിലേക്ക് ഒഴുക്കുന്നത് കൃത്യമായി നടക്കുന്നില്ല. ദിവസം 3 നേരം വെള്ളം ഒഴിച്ചാൽ മാത്രമേ പൊടി ശല്യത്തിന് ഒരുപരിധിവരെ പരിഹാരമാകൂ. ഉയരപ്പാതയുടെ തൂണുകൾ സ്ഥാപിക്കാൻ റോഡിന്റെ ഇരുവശവും ഇരുമ്പുവേലി കെട്ടിമറച്ചിട്ടുണ്ട്. എന്നാൽ മനുഷ്യർക്കു ഹാനികരമായ പൊടിശല്യം ഒഴിവാക്കുന്നതിനു പകരം ഉയരപ്പാത നിർമാണ കമ്പനി ഇരുമ്പുവേലിയിലെ പൊടി കഴുകുന്ന ന‌ടപടിയാണു സ്വീകരിച്ചിരിക്കുന്നത്. ഇരുമ്പു ഷീറ്റുകളിൽ എലിവേറ്റഡ് ഫ്ലൈഓവർ പ്രോജക്ട്, നിർമാണക്കമ്പനിയുടെ പേര് എന്നിവയെല്ലാം എഴുതിയിട്ടുണ്ട്. പൊടി പറ്റിപ്പി‌ടിച്ച് എഴുത്തു ഭാഗം മറഞ്ഞുപോയതാണ് ഇരുമ്പു ഷീറ്റുകളിലെ പൊടികളയാൻ കാരണമെന്നറിയുന്നു.

English Summary:

The construction of a flyover in Thuravoor is causing significant dust pollution, impacting the health and daily lives of residents. Despite complaints, the construction company's minimal dust control measures are proving ineffective, leaving residents demanding better solutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com