ADVERTISEMENT

പൂച്ചാക്കൽ ∙ പൂച്ചാക്കൽ തെക്കേക്കരയിൽ മിനിമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ. അപകടങ്ങൾ പതിവായിട്ടും നന്നാക്കാൻ നടപടിയില്ല. പൂച്ചാക്കൽ പാലത്തിന്റെ തെക്കേ ഇറക്കത്തിലുള്ള മിനിമാസ്റ്റ് ലൈറ്റാണു തെളിയാത്തത്. വാഹനങ്ങളുടെയും കടകളുടെയും വെളിച്ചം മാത്രമാണ് ഇവിടെയുള്ളത്. കടകൾ അടച്ചാൽ ഇരുട്ട് കൂടും. പാലത്തിന്റെ ഇറക്കത്തിൽ നാൽക്കവലയാണ്. വേഗത്തിൽ പാലം ഇറങ്ങി വരുന്ന വാഹന ഡ്രൈവർമാരും വശങ്ങളിലൂടെ വരുന്ന വാഹന ഡ്രൈവർമാരും ഒരേസമയം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. ഇത്തരം ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. 

വളവുകളിലെ അനധികൃത പാർക്കിങ്ങും മരങ്ങൾ കാഴ്ച മറയ്ക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. പൂച്ചാക്കൽ പാലത്തിന്റെ വശങ്ങളിൽ യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധമാണ് പുല്ല് വളർന്നിരിക്കുന്നത്. റോഡിലേക്കു കയറിയും ഡിവൈഡറുകൾ കടന്നും പുല്ല് വളർന്നിട്ടുണ്ട്. കാൽനട യാത്രികർ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. പാലത്തിന്റെ വശങ്ങളിലെ പുല്ല് നീക്കാനും മിനിമാസ്റ്റ് ലൈറ്റ് തെളിക്കാനും യാത്ര സുരക്ഷിതമാക്കാനും നടപടി വേണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.

English Summary:

A broken mini mast light near the Poochakkal bridge in Thekkekkara has plunged the area into darkness, leading to increased accidents. Despite numerous incidents, the light remains unrepaired, raising concerns about public safety and government inaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com