ADVERTISEMENT

ആലപ്പുഴ ∙ തീരദേശ പാതയിലെ യാത്രാദുരിതം ചൂണ്ടിക്കാട്ടി റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധവുമായി റെയിൽവേ യാത്രികർ. കായംകുളം മുതൽ എറണാകുളം വരെയുള്ള സ്റ്റേഷനുകളിലാണു യാത്രികരുടെ സംഘടനയായ ഫ്രൻഡ്സ് ഓൺ റെയിലിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പരാതികൾ നൽകിയത്. ഓരോ സ്റ്റേഷനിലും അതതിടങ്ങളിൽ നിന്നുള്ള യാത്രികർ പരാതി രേഖപ്പെടുത്തി.

കായംകുളത്ത് ഫ്രൻഡ്സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി നൗഷിൽ പരാതി രേഖപ്പെടുത്തി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തുറവൂരിൽ ദലീമ ജോജോ എംഎൽഎ ജില്ലാതല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രൻഡ്സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ് ബിന്ദു വയലാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഷെരീഫ്, ചിത്രാംബിക എന്നിവർ പ്രസംഗിച്ചു.

ആവശ്യങ്ങൾ
∙ രാവിലെ 7.25ന് ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ– എറണാകുളം മെമുവിൽ (06016) കോച്ചുകളുടെ എണ്ണം 12ൽ നിന്ന് 16 ആക്കി ഉയർത്തണം.
∙ ട്രെയിനിൽ കോച്ചുകൾ കൂട്ടാനാകില്ലെങ്കിൽ രാവിലത്തെ തിരക്കു പരിഹരിക്കും വിധം പുതിയ ട്രെയിൻ അനുവദിക്കണം.
∙ രാവിലെ 7.50ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം– ആലപ്പുഴ മെമു (06449) കടന്നു പോകാനായി 06016 മെമു തുറവൂരിൽ പിടിച്ചിടുന്നതിനു പകരം കുമ്പളത്തു ക്രോസിങ് നൽകണം.
∙ വൈകിട്ട് 6.25ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം– കായംകുളം പാസഞ്ചർ (06451) മുൻപത്തെ സമയമായ 6നു തന്നെ പുറപ്പെടുക. മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാനായി ട്രെയിൻ കുമ്പളത്തു പിടിച്ചിടുന്നത് ഒഴിവാക്കണം.
∙ 06451 പാസഞ്ചർ നേരത്തെയാക്കാനാകില്ലെങ്കിൽ, വൈകിട്ട് 4 മുതൽ കാത്തിരിക്കുന്ന യാത്രികർക്കായി പുതിയ ട്രെയിൻ അനുവദിക്കണം.

English Summary:

Frustrated with ongoing travel difficulties, passengers on the coastal railway route staged protests yesterday. The demonstrations, organized by the passenger advocacy group 'Friends on Rail', saw commuters lodging formal complaints at stations between Kayamkulam and Ernakulam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com