സൂപ്പർ സ്പെഷ്യൽറ്റിയാകാൻ ജനറൽ ആശുപത്രി
Mail This Article
×
ആലപ്പുഴ∙ ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണം പൂർത്തിയായ പുതിയ ഒപി ബ്ലോക്കിന്റെ 7 നില കെട്ടിടം നാളെ 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംആർഐ സ്കാനിങ് സെന്റർ ഉദ്ഘാടനം മന്ത്രി സജി ചെറിയാനും, സിടി സ്കാനിങ് സെന്റർ ഉദ്ഘാടനം മന്ത്രി പി.പ്രസാദും നിർവഹിക്കും.കെ.സി.വേണുഗോപാൽ എംപി, പി.പി.ചിത്തരഞ്ജൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എച്ച്.സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ഡിഎംഒ ഡോ.ജമുന വർഗീസ് തുടങ്ങിയവർ പറഞ്ഞു.
English Summary:
Alappuzha's General Hospital is set for a milestone event with the inauguration of its new 7-storey OP Block by Chief Minister Pinarayi Vijayan. This development marks a significant upgrade, establishing the hospital as a super specialty center. The event will see participation from several key figures including Ministers Veena George and Saji Cherian. The ceremony underscores important enhancements in Kerala's healthcare infrastructure.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.